ISL

സ്വന്തം തട്ടകമെങ്കിലും ഒഡീഷയ്ക്ക് ബ്ലാസ്റ്റേഴ്‌സിനെതിരേ മേല്‍ക്കൈ കിട്ടില്ല!! 2 കാരണങ്ങള്‍

ഈ സീസണില്‍ തങ്ങളുടെ സ്വന്തം സ്റ്റേഡിയത്തില്‍ ആദ്യ ഹോം മല്‍സരം കളിക്കാന്‍ ഒരുങ്ങുകയാണ് ഒഡീഷ എഫ്‌സി. ഞായറാഴ്ച്ച നടക്കുന്ന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെയാകും അവര്‍ നേരിടുക. അണ്ടര്‍ 17 വനിതാ ലോകകപ്പ് മൂലം കലിംഗ സ്റ്റേഡിയത്തില്‍ അവര്‍ക്ക് ഇത്തവണ ഇതുവരെ കളിക്കാന്‍ സാധിച്ചിരുന്നില്ല. കലിംഗയില്‍ ഈ സീസണിലെ ആദ്യ മല്‍സരത്തിനാണ് ഒഡീഷ ഇറങ്ങുന്നത്.

ഹോം ഗ്രൗണ്ടിലാണ് കളിയെങ്കിലും ഒഡീഷയ്ക്ക് ആ ആനുകൂല്യം ബ്ലാസ്‌റ്റേഴ്‌സിനെതിരേ ലഭിക്കാന്‍ സാധ്യതയില്ല. കാരണങ്ങളിലൊന്ന് അവര്‍ ഇതുവരെ ഹോംഗ്രൗണ്ടില്‍ കളിച്ചിട്ടില്ലെന്നത് തന്നെ. സീസണില്‍ പരിശീലന മല്‍സരങ്ങള്‍ പോലും കലിംഗ സ്‌റ്റേഡിയത്തില്‍ കളിക്കാന്‍ ഒഡീഷയ്ക്ക് സാധിച്ചിരുന്നില്ല. ബ്ലാസ്റ്റേഴ്‌സിന് ഈ സ്റ്റേഡിയവുമായുള്ള പരിചയമേ ഒഡീഷയ്ക്കും ഉണ്ടാകുകയുള്ളുവെന്ന് ചുരുക്കം.

മറ്റൊന്ന്, ബ്ലാസ്റ്റേഴ്‌സ് ഫാന്‍സിന്റെ സാന്നിധ്യം തന്നെയാണ്. നിരവധി ഫാന്‍സാണ് മല്‍സരം കാണാനായി ഒഡീഷയ്ക്ക് ടിക്കറ്റെടുത്തിരിക്കുന്നത്. ഒഡീഷയിലുള്ള മലയാളികളും വലിയ ആവേശത്തോടെ മല്‍സരത്തെ സമീപിച്ചിട്ടുണ്ട്.

അവിടുത്തെ മലയാളി സമാജങ്ങള്‍ വന്‍തോതില്‍ ടിക്കറ്റ് വാങ്ങിക്കൂട്ടുന്നുണ്ട്. ഇതിനൊപ്പം കേരളത്തില്‍ നിന്നുള്ള ഫാന്‍സ് കൂടിയാകുമ്പോള്‍ കലൂരിലെ പോലെ അല്ലെങ്കിലും ചെറിയൊരു മഞ്ഞക്കടല്‍ പ്രതീക്ഷിക്കാം. അതുകൊണ്ട് തന്നെ ഗ്യാലറികളുടെ സപ്പോര്‍ട്ട് കൂടുതലും ലഭിക്കുക ബ്ലാസ്‌റ്റേഴ്‌സിനാകും.

Related Articles

Back to top button