ISLTop Stories

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ തിടുക്കം കണ്ട് അന്തിച്ച് സംഘാടകരും!!

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും ആരാധകരുള്ള ക്ലബ് ഏതെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നുമാത്രം. അതു നമ്മുടെ കേരള ബ്ലാസ്‌റ്റേഴ്‌സ് തന്നെ. തുടങ്ങിയ സീസണ്‍ മുതല്‍ ആരാധകര്‍ ക്ലബിനൊപ്പം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് സംഘാടകര്‍ ഉദ്ഘാടന മല്‍സരത്തിനായി മറ്റ് ഗ്രൗണ്ടുകള്‍ തേടി പോകാത്തതും.

ഇപ്പോഴിതാ ആരാധകരുടെ ഫുട്‌ബോള്‍ ആവേശത്തിന്റെ മറ്റൊരു വാര്‍ത്ത കൂടി വന്നിരിക്കുന്നു. ഈസ്റ്റ് ബംഗാളിനെതിരായ ഉദ്ഘാടന മല്‍സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്ന സമയമാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. വെറും ആറു മിനിറ്റ് കൊണ്ടാണ് ഈസ്റ്റ് ഗ്യാലറിയിലെ ടിക്കറ്റ് മുഴുവന്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞത്.

മഞ്ഞപ്പട ആരാധകര്‍ തമ്പടിക്കുന്ന ഈസ്റ്റ് ഗ്യാലറി മുമ്പും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 399 രൂപയാണ് ഇത്തവണ ഈസ്റ്റ് ഗ്യാലറിയുടെ വില. ഈ ടിക്കറ്റുകളാണ് ഇന്നലെ വില്‍പ്പനയ്ക്ക് എത്തി മിനിറ്റുകള്‍ക്കകം വിറ്റഴിച്ചത്. മറ്റ് സ്റ്റാന്‍ഡുകളിലെയും വിഐപി ബോക്‌സിലെയും ടിക്കറ്റുകള്‍ ഇനിയും ബാക്കിയുണ്ട്. ഈ ടിക്കറ്റുകളും അതിവേഗമാണ് വിറ്റു പൊയ്‌ക്കൊണ്ടിരിക്കുന്നത്.

Related Articles

Back to top button