CricketTop Stories

മൂന്ന് കളിക്കിടെ രണ്ട് ഡബിള്‍ സെഞ്ചുറി; ഇന്ത്യന്‍ ക്രിക്കറ്റില്‍ ജയ്‌സ്വാള്‍ ഷോ!!

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത വലിയ സംഭവമെന്നാണ് യഷ്വാസി ജയ്‌സ്വാളിനെ വിശേഷിപ്പിക്കുന്നത്. അണ്ടര്‍ 19 ലോകകപ്പിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്‍നിരയിലേക്ക് ശ്രദ്ധിക്കപ്പെട്ട ഈ യുവതാരം ഇപ്പോള്‍ ഡബിള്‍ സെഞ്ചുറികള്‍ അടിച്ചുകൂട്ടുന്ന തിരക്കിലാണ്. ഇപ്പോഴുള്ള യുവതാരങ്ങളില്‍ അപൂര്‍വം ഇടംകൈയന്‍ ബാറ്റ്‌സ്ന്മാരില്‍ ഒരാളാണ് ഈ ഇരുപതുകാരന്‍.

ഇപ്പോള്‍ നടന്നു വരുന്ന ദുലീപ് ട്രോഫിയിലാണ് ജയ്‌സ്വാളിന്റെ തട്ടുപൊളിപ്പന്‍ പ്രകടനം. വെസ്റ്റ് സോണിനായി നോര്‍ത്ത് ഈസ്റ്റ് സോണിനെതിരേ ആദ്യ മല്‍സരത്തില്‍ അടിച്ചെടുത്തത് 228 റണ്‍സ്. അന്ന് വെറും 321 പന്തില്‍ നിന്ന് 71.02 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ജയ്‌സ്വാളിന്റെ ഡബിള്‍ സെഞ്ചുറി പിറന്നത്. 22 ഫോറുകളും മൂന്ന് സിക്‌സറുകളും ആ ഇന്നിംഗ്‌സിന് ചാരുത നല്‍കി.

തൊട്ടടുത്ത മല്‍സരത്തില്‍ സെന്‍ട്രല്‍ സോണിനെതിരേ 0,3 എന്നിങ്ങനെയായിരുന്നു സംഭാവന. അന്ന് കളിയാക്കിയവരെ ഞെട്ടിച്ച് വീണ്ടും ജയ്‌സ്വാള്‍ ഷോ നടന്നു. അതു ശക്തരായ സൗത്ത് സോണിനെതിരേ ആണ്. ആദ്യ ഇന്നിംഗ്‌സില്‍ വെറും ഒരു റണ്‍സിന് പുറത്തായശേഷം ആണ് ജയ്‌സ്വാളിന്റെ ഉയിര്‍ത്തെണീല്‍പ്പ്.

രണ്ടാം ഇന്നിംഗ്‌സില്‍ നോണ്‍ സ്‌റ്റോപ്പ് ഹിറ്റിംഗുമായി കളംനിറയുന്ന ജയ്‌സ്വാള്‍ ഇതുവരെ 250 റണ്‍സാണ് അടിച്ചെടുത്തിട്ടുള്ളത്. അതും വെറും 308 പന്തില്‍ നിന്നും 30 ഫോറും മൂന്ന് ക്ലാസിസ് സിക്‌സറുകളും അടങ്ങുന്നതാണ് ഇന്നിംഗ്‌സ്. ബേസില്‍ തമ്പി അടക്കമുള്ള എക്‌സ്പ്രസ് ബൗളര്‍മാര്‍ ശരിക്കും ജയ്‌സ്വാളിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. സമീപഭാവിയില്‍ തന്നെ ജയ്‌സ്വാള്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകും എന്നുറപ്പാണ്.

Related Articles

Back to top button