CricketTop Stories

ട്വന്റി-20 ലോകകപ്പ് ടിക്കറ്റിനായി പിടിച്ചുപറി!! ഇതുവരെ വിറ്റഴിഞ്ഞതിന്റെ കണക്കിങ്ങനെ

അടുത്ത മാസം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പ് വന്‍ ഹിറ്റാക്കാനുള്ള ഒരുക്കത്തിലാണ് ഐസിസിയും സംഘാടകരായ ക്രിക്കറ്റ് ഓസ്‌ട്രേലിയയും. മല്‍സരങ്ങളുടെ ടിക്കറ്റ് വില്‍പന പുരോഗമിക്കുകയാണ്. ഇതുവരെ അഞ്ചു ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതായി ഐസിസി വ്യക്തമാക്കി.

ഇതുവരെ 82 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ടിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. മുന്‍ ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമായി കുട്ടികളുടെ ടിക്കറ്റ് വില്‍പനയും വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇതുവരെ വിറ്റഴിഞ്ഞ കുട്ടികളുടെ ടിക്കറ്റിന്റെ എണ്ണം 85,000 രൂപയാണ്. ടിക്കറ്റ് നിരക്കില്‍ കുറവു വരുത്തിയതാണ് വില്‍പന ഉയരാന്‍ കാരണം. വെറും 5 ഡോളറാണ് കുട്ടികളുടെ ടിക്കറ്റ് വില. ഇന്ത്യന്‍ രൂപയില്‍ 400 വരുമിത്.

പ്രായമായവരുടെ ടിക്കറ്റ് വിലയും കുറവാണ്. 1600 രൂപയില്‍ തുടങ്ങുന്നു ടിക്കറ്റ് നിരക്കുകള്‍. കഴിഞ്ഞ തവണ ഉള്‍പ്പെടെ ലോകകപ്പില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ന്നതാണെന്ന പരാതി ഉയര്‍ന്നിരുന്നു.

ഒക്ടോബര്‍ 23 ന് നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മല്‍സരത്തിന്റെ ടിക്കറ്റുകളെല്ലാം വില്‍പ്പനയ്ക്ക് വച്ച് മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റു പോയിരുന്നു. ഇനി കുറച്ചു ടിക്കറ്റ് കൂടി മല്‍സരം അടുക്കുന്ന സമയത്ത് വില്‍പനയ്ക്ക് വയ്ക്കും. സൂപ്പര്‍ സിക്‌സിലെ ഓസ്‌ട്രേലിയയുടെ ഉദ്ഘാടന മല്‍സരത്തിന്റെ കുറച്ചു ടിക്കറ്റുകള്‍ കൂടി ബാക്കിയുണ്ട്.

ഓസ്‌ട്രേലിയന്‍ ടൂറിസത്തിന് കരുത്തു പകരാന്‍ ലോകകപ്പ് വഴിയൊരുക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ വലിയ രീതിയില്‍ ടൂര്‍ണമെന്റ് വിജയത്തിനായി സഹായിക്കുന്നുണ്ട്. 16 ടീമുകളാണ് ഒരുമാസം നീണ്ടുനില്‍ക്കുന്ന ലോകകപ്പില്‍ പങ്കെടുക്കുന്നത്.

Related Articles

Back to top button