ISLTop Stories

ലൂണയ്ക്ക് ഇരട്ടി വേതനം, വന്‍ കരാറില്‍ ഒപ്പിട്ടു?

കേരള ബ്ലാസ്റ്റേഴ്‌സ് നായകന്‍ അഡ്രിയാന്‍ ലൂണയുടെ കരാര്‍ 2025 വരെ ദീര്‍ഘിപ്പിച്ചതായി സില്ലീസ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു. 2025 വരെ ദീര്‍ഘിക്കുന്ന പുതിയ കരാറാണ് താരവും ക്ലബും തമ്മില്‍ ഒപ്പിട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ക്ലബിന്റെ ഭാഗത്തു നിന്ന് സ്ഥിരീകരണം വന്നിട്ടില്ല.

രണ്ട് വര്‍ഷത്തെ കരാറില്‍ ടീമിലെത്തിയ ലൂണയ്ക്ക് നിലവില്‍ 2023 വരെ കരാര്‍ ബാക്കിയുണ്ട്. എന്നാല്‍ താരത്തിന്റെ മികച്ച പ്രകടനം വീണ്ടും കരാര്‍ ദീര്‍ഘിപ്പിച്ചു നല്‍കാന്‍ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചുവെന്ന സില്ലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ സീസണില്‍ ആറു ഗോളും ഏഴ് അസിസ്റ്റുമായി ബ്ലാസ്റ്റേഴ്‌സിന്റെ വിജയങ്ങളില്‍ സുപ്രധാന പങ്ക് വഹിച്ച താരമാണ് ലൂണ.

അതേസമയം സൂപ്പര്‍ സ്‌ട്രൈക്കര്‍ അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉണ്ടാകാനുള്ള സാധ്യത വിരളമാണെന്ന് ക്ലബുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്കുന്ന സൂചന. വാസ്‌കസ് വന്‍ പ്രതിഫല വര്‍ധനവാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റ് ഐഎസ്എല്‍ ക്ലബുകളും വാസ്‌കസിന് വലിയ ഓഫര്‍ വാഗ്ദാനം ചെയ്ത് രംഗത്തുണ്ട്. പ്രതിഫലം കൂട്ടി നല്‍കി താരത്തെ ടീമില്‍ നിലനിര്‍ത്തുമോയെന്ന് വ്യക്തമല്ല.

Related Articles

Leave a Reply

Back to top button