CricketTop Stories

ലോക സഞ്ചാരികളെ ഒഴിവാക്കി വിന്‍ഡീസിന്റെ ലോകകപ്പ് ടീം

അടുത്ത മാസം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നിക്കോളസ് പൂരാന്‍ ആണ് ടീമിന്റെ നായകന്‍. റോവാന്‍ പവല്‍ വൈസ് ക്യാപ്റ്റനും.

പ്രധാന രണ്ട് താരങ്ങളെ ഒഴിവാക്കിയതാണ് ഏറ്റവും വലിയ കാര്യം. ഓള്‍റൗണ്ടര്‍ ആന്ദ്രെ റസല്‍, സ്പിന്നര്‍ സുനില്‍ നരെയ്ന്‍ എന്നിവരെയാണ് ടീമിലെടുക്കാതിരുന്നത്. ലോകമെങ്ങും ലീഗ് കളിച്ച് പണം സമ്പാദിക്കുന്ന താരങ്ങളാണ് റസലും നരെയ്‌നും. ഇരുവരും അടുത്ത കാലത്തായി പലപ്പോഴും വിന്‍ഡീസ് ടീമില്‍ നിന്ന് വിട്ടു നിന്നിരുന്നു.

വിന്‍ഡീസ് ടീം: നിക്കോളസ് പൂരാന്‍ (ക്യാപ്റ്റന്‍) റോവാന്‍ പവല്‍, യാനിക് കാരിയാ, ജോണ്‍സണ്‍ ചാള്‍സ്, ഷെല്‍ഡണ്‍ കോട്രല്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ജാസണ്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസിന്‍, അല്‍സാരി ജോസഫ്, ബ്രണ്ടന്‍ കിംഗ്, എവിന്‍ ലൂയിസ്, കെയ്ല്‍ മൈയേഴ്‌സ്, ഒബേദ് മക്കേ, റെയ്മണ്ട് റീഫര്‍, ഒഡെയ്ന്‍ സ്മിത്ത്.

Related Articles

Back to top button