ISLTop Stories

ഫൈനലിന് മുമ്പ് ബ്ലാസ്റ്റേഴ്‌സിന് വന്‍ തിരിച്ചടി; ക്യാപ്റ്റന്‍ ലൂണയ്ക്ക് പരിക്ക്

ഐഎസ്എല്‍ ഫൈനലിന് ഇറങ്ങും മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സിന് വന്‍ തിരിച്ചടി. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ നാളത്തെ മത്സരത്തില്‍ കളിക്കില്ലെന്ന് കോച്ച് ഇവാന്‍ വുക്കുമനോവിച്ച് വെളിപ്പെടുത്തി. താരത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് കോച്ച് ഇവാന്‍ വുകോമാനോവിച്ച് ഫൈനലിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ഫൈനലില്‍ കളിക്കാനുള്ള സാധ്യത വുക്കുമനോവിച്ച് തള്ളിയതുമില്ല.

ലൂണയുടെ അഭാവം തിരിച്ചടിയാകില്ലെന്നാണ് വുക്കുമനോവിച്ച് പത്രസമ്മേളനത്തില്‍ പറഞ്ഞത്. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് ഇതിനോടകം പരസ്പര ധാരണയായി കഴിഞ്ഞു. അതോടൊപ്പം ആരാധകരുടെ സാന്നിധ്യവും ശക്തി വര്‍ധിപ്പിക്കുന്നു. ലൂണ മെഡിക്കല്‍ സംഘത്തോടൊപ്പമാണ്. അദ്ദേഹം ഫൈനലില്‍ കളിച്ചേക്കില്ല. ഫൈനലില്‍ ആരായിരിക്കും ക്യാപ്റ്റനെന്നുള്ള കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സഹലിന്റെ പരിക്കിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 100 ശതമാനവും പരിക്ക് മാറിയാല്‍ മാത്രമേ സഹലിനെ കളിപ്പിക്കൂവെന്ന് കഴിഞ്ഞദിവസം അദ്ദേഹം സൂചിപ്പിച്ചിരുന്നു. രണ്ടാംപാദ സെമിക്കു മുമ്പായിരുന്നു സഹലിന് പരിക്കേറ്റത്.

Related Articles

Leave a Reply

Back to top button