ISL

ബ്ലാസ്റ്റേഴ്‌സിനെതിരേ സ്റ്റീഫന്റെ ‘സൈക്കോളജിക്കല്‍ മൂവ്’ കരുതിയിരിക്കണം!!

ഇന്ത്യന്‍ ഫുട്‌ബോളിനെയും ഇവിടുത്തെ താരങ്ങളെയും കൈവെള്ളയിലെന്ന പോലെ അറിയാവുന്ന കോച്ചാണ് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍. ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായി ചുമതലയേറ്റ് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ടീമിനെ ഒന്നാകെ ഉണര്‍ത്താന്‍ അദേഹത്തിന് സാധിച്ചിരിക്കുന്നു. ഉദ്ഘാടന മല്‍സരത്തില്‍ ഈസ്റ്റ് ബംഗാളിനെ നേരിടുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഏറെ ഭയക്കേണ്ടതും ഈ കോച്ചിനെ തന്നെയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുമ്പോള്‍ അടക്കം കോണ്‍സ്റ്റന്റൈന്‍ സ്വീകരിച്ചിരുന്ന ഒരു തന്ത്രമുണ്ട്. തങ്ങള്‍ ഇത്തവണത്തെ മോശം ടീമുകളിലൊന്നാണ്, തങ്ങള്‍ക്ക് പ്ലേഓഫ് പോലും കയറാന്‍ പറ്റുമെന്ന് തോന്നുന്നില്ല തുടങ്ങിയ രീതിയിലായിരുന്നു കോച്ചിന്റെ വാക്കുകള്‍. ബ്ലാസ്‌റ്റേഴ്‌സിനെ വലുതായി പുകഴ്ത്താനും കോച്ച് മറന്നില്ല.

കഴിഞ്ഞ ഐഎസ്എല്‍ ഫൈനലില്‍ ഹൈദരാബാദ് കോച്ച് നടത്തിയ സൈക്കോളജിക്കല്‍ മൂവിന് സമാനമാണ് കോണ്‍സ്റ്റന്റൈന്റെ നീക്കവും. എതിരാളികളെ ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ കയറ്റുക, എതിരാളികള്‍ തീര്‍ത്തും ദുര്‍ബലരാണെന്ന് അവരുടെ മനസിലേക്ക് പതിപ്പിക്കുക. അങ്ങനെ കുറച്ച് അലസതയോടെ കളിക്കുന്ന എതിരാളിക്കു മേല്‍ കളത്തില്‍ നിയന്ത്രണം നേടുകയെന്നതാണ് ഈസ്റ്റ് ബംഗാള്‍ നടപ്പിലാക്കുന്ന പദ്ധതിയെന്ന് തോന്നുന്നു.

ബ്ലാസ്‌റ്റേഴ്‌സിനെ വലിയ ആത്മവിശ്വാസത്തിലേക്ക് പൊക്കിയാല്‍ അത് കളത്തില്‍ തങ്ങള്‍ക്ക് ചില രീതികളില്‍ ഗുണം ചെയ്യുമെന്ന് ഈസ്റ്റ് ബംഗാള്‍ കോച്ചിന് കൃത്യമായറിയാം. എന്നാല്‍ ഇത്തരത്തിലുള്ള ഒരുപാട് ട്രിക്കുകള്‍ കണ്ടിട്ടുള്ള ഇവാന്‍ വുക്കുമനോവിച്ച് ഇതിലൊന്നും വീഴില്ലെന്ന് തന്നെ പ്രതീക്ഷിക്കാം.

Related Articles

Back to top button