Cricket

ശ്രീശാന്ത് വീണ്ടും വില്ലനായി; വന്‍ സ്‌കോര്‍ നേടിയിട്ടും ടീമിന് വന്‍ തോല്‍വി!!

ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗിലെ ക്വാളിഫയറില്‍ ബില്‍വാര കിംഗ്‌സിനെതിരേ ഇന്ത്യ ക്യാപിറ്റല്‍സിന് തകര്‍പ്പന്‍ ജയം. റണ്‍മഴ കണ്ട മല്‍സരത്തില്‍ 3 പന്ത് ബാക്കിനില്‍ക്കേ നാല് വിക്കറ്റിനാണ് ഗൗതം ഗംഭീര്‍ ക്യാപ്റ്റനായ ടീം ജയിച്ചു കയറിയത്.

മലയാളിതാരം ശ്രീശാന്തിനെതിരേ അവസാന ഓവറില്‍ രണ്ടു തവണ തുടര്‍ച്ചയായി സിക്‌സറുകള്‍ പറത്തി ആഷ്‌ലി നേഴ്‌സ് ആണ് വിജയറണ്‍ നേടിയത്. സ്‌കോര്‍: ബില്‍വാര കിംഗ്-226-5, ഇന്ത്യ ക്യാപിറ്റല്‍സ് 231-6.

അവസാന ഓവര്‍ ശ്രീശാന്ത് പന്തെറിയാന്‍ വരുമ്പോള്‍ ബില്‍വാര കിംഗ്‌സിന് പ്രതീക്ഷയുണ്ടായിരുന്നു. 10 റണ്‍സ് കൂടി ഇന്ത്യ ക്യാപിറ്റല്‍സിന് വേണമായിരുന്നു. ആഷ്‌ലി നേഴ്‌സും ലിയാം പ്ലങ്കറ്റുമായിരുന്നു ക്രീസില്‍. ആദ്യ പന്തില്‍ രണ്ട് റണ്‍സ് വിട്ടുകൊടുത്ത് 5 പന്തില്‍ 8 റണ്‍സിലേക്ക് ലക്ഷ്യം മാറ്റി ശ്രീ. എന്നാല്‍ അടുത്ത പന്തില്‍ ശ്രീക്ക് പിഴച്ചു.

ലോംഗ് ഓണിലൂടെ നേഴ്‌സിന്റെ വകയൊരു സിക്‌സര്‍. അടുത്ത പന്തും സിക്‌സര്‍ പറത്തി നേഴ്‌സ് ജയവും അര്‍ധസെഞ്ചുറിയും ആഘോഷിച്ചു. മല്‍സരത്തില്‍ ആകെ ശ്രീയുടെ ബൗളിംഗ് അത്ര മെച്ചമായിരുന്നില്ല. 3.3 ഓവറില്‍ 44 റണ്‍സാണ് ആകെ വിട്ടുകൊടുത്തത്. ന്യൂബോള്‍ ശ്രീക്കൊപ്പം പങ്കുവച്ച ഫിഡല്‍ എഡ്വേര്‍ഡ്‌സ് 4 ഓവറില്‍ 54 റണ്‍സും വിട്ടുകൊടുത്തു.

39 പന്തില്‍ 84 റണ്‍സെടുത്ത മുന്‍ ന്യൂസിലന്‍ഡ് താരം റോസ് ടെയ്‌ലര്‍ ആണ് ക്യാപിറ്റല്‍സിനെ ജയത്തിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ വെറും 1 റണ്‍സിന് പുറത്തായി. ഡ്വെയ്ന്‍ സ്മിത്ത് (24), ലിയാം പ്ലങ്കറ്റ് (9 പന്തില്‍ 20) എന്നിവരും മികച്ച പ്രകടനം നടത്തി.

Related Articles

Back to top button