ISL

നിര്‍ഭാഗ്യത്തിനൊപ്പം കോട്ട ചോര്‍ന്നു; ബ്ലാസ്‌റ്റേഴ്‌സ് വീണു!

നിര്‍ഭാഗ്യം പലവട്ടം വഴിമുടക്കിയായെത്തിയ മല്‍സരത്തിനൊടുവില്‍ എടികെ മോഹന്‍ ബഗാനെതിരേ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. 5-2നാണ് കൊല്‍ക്കത്തക്കാരുടെ ജയം. ഉറപ്പായ മൂന്ന് ഗോളവസരമെങ്കിലും പോസ്റ്റിന്റെ രൂപത്തില്‍ ബ്ലാസ്റ്റേഴ്‌സിന് വില്ലനായി. ഇല്ലായിരുന്നെങ്കില്‍ റിസല്‍ട്ട് ഒരുപക്ഷേ മറ്റൊന്നാകുമായിരുന്നു.

കഴിഞ്ഞ കളിയില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത ഇവാന്‍ കലിയൂഷ്നിയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് കോച്ച് ഇവാന്‍ വുകുമനോവിച്ച് ആദ്യ ഇലവനെ അവതരിപ്പിച്ചത്. ദിമിത്രിയോസിനെ ഏക സ്ട്രൈക്കറായി നിര്‍ത്തി മധ്യനിരയില്‍ ലൂണയും സഹലും പൂട്ടിയും ജീക്സണ്‍ സിങ്ങും ആദ്യഇലവനില്‍ ഇറങ്ങിയപ്പോള്‍ എടികെയ്ക്കായി മറുവശത്ത് മൂന്ന് സ്ട്രൈക്കര്‍മാരാണ് കളത്തിലിറങ്ങിയത്.

മന്‍വീര്‍ സിങ്ങിനൊപ്പം ദിമിത്രി പെട്രറ്റോസും ലിസ്റ്റര്‍ കോളാസോയും മുന്നേറ്റനിരയില്‍ എടികെയ്ക്കായി ഇറങ്ങി. അക്രമണത്തിന് പ്രാധാന്യം നല്‍കി 3-4-3 ഫോര്‍മേഷനിലാണ് എടികെ ഇറങ്ങിയത്. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. കിക്കോഫിന് തൊട്ടുപിന്നാലെ മനോഹരമായ രണ്ട് അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സിനെ തേടിയെത്തിയത്.

ബോക്സിന് അകത്ത് നിന്ന്് തളികയില്‍വച്ച് ഇവാന്‍ കലിയൂഷ്നി നല്‍കിയ പന്ത് വെട്ടിയൊഴിഞ്ഞ് സഹലിന് പക്ഷെ ഗോളിയെ കബളിപ്പിക്കാനായില്ല. ഗോളൊന്നുറപ്പിച്ച അവസരം നഷ്ടപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറും മുമ്പും അടുത്ത അവസരം പൂട്ടിയയും നഷ്ടപ്പെടുത്തി. നിരാശ സന്തോഷത്തിന് വഴിമാറാന്‍ നിമിഷങ്ങളേ വേണ്ടിയിരുന്നുള്ളു. ആറാം മിനിട്ടില്‍ ഇവാന്‍ കലുഷ്നി എടികെ വല കുലിക്കി. ആദ്യാവസം നഷ്ടപ്പെടുത്തിയതിന്റെ പ്രായശ്ചിതം എന്നപോലെ സഹലിന്റെ കൃത്യതയുള്ള പാസില്‍ ഒന്ന് സ്പര്‍ശിക്കേണ്ട ജോലി മാത്രമായിരുന്നു കലിയൂഷ്നിക്കുണ്ടായിരുന്നു.

തടിച്ചുകൂടിയ പതിനായിരങ്ങള്‍ ഇളങ്ങി മറിഞ്ഞ നിമിഷങ്ങള്‍. ലീഗിലെ ആദ്യമത്സരത്തില്‍ ഇരട്ടഗോളൊടെ കളം നിറഞ്ഞ കലിയൂഷ്നി ലീഗിലെ ഗോള്‍ നേട്ടം മൂന്നാക്കി ഉയര്‍ത്തി. ആദ്യഇലവനില്‍ അവസരം നല്‍കിയ ഇവാന്‍ കലിയൂഷ്നി മുന്നിലെത്തിയതിന്റെ ആത്മവിശ്വാസത്തില്‍ പിന്നീട് ബ്ലാസ്റ്റേഴ്സ് കളം നിറഞ്ഞ് കളിക്കുന്ന കാഴ്ച്ചയാണ് സ്റ്റേഡിയം കണ്ടത്.

കളിയുടെ 18-ാം മിനിട്ടിലാണ് എടികെയ്ക്ക് ഒരു മുന്നേറ്റം മെനയാന്‍ സാധിച്ചത്. വീണുകിട്ടിയ കോര്‍ണര്‍ പക്ഷെ അവര്‍ക്ക് മുതലാക്കാനായില്ല. 26-ാം മിനിട്ടില്‍ എടികെയുടെ മറുപടി ഗോള്‍. അല്‍പ്പം ഉള്‍വലിഞ്ഞ് ആലസ്യത്തിലായി കളിച്ചതിന്റെ ശിക്ഷയായിരുന്നു ആ ഗോള്‍. ബോക്സിനുള്ളില്‍ പ്രതിരോധനിരക്കാരുടെ അസാനിധ്യം മുതലെടുത്ത് ഹുഗോ ബൗമസിന്റെ പാസ് ദിമിത്രി പെട്രറ്റോസ് വലയിലാക്കി. സമനില പിടിച്ചതോടെ ഉണര്‍ന്നുകളിച്ച എടികെ അനവധി അവസരങ്ങളാണ് പിന്നീട് തുറന്നത്.

ഖബ്ര അടക്കമുള്ള പ്രതിരോധ നിരയ്ക്ക് ഏറെ തലവേദനകള്‍ സമ്മാനിച്ച അനവധി മുഹൂര്‍ത്തങ്ങള്‍ എടികെ മെനഞ്ഞെടുത്തു. ഒടുവില്‍ 38-ാം മിനിട്ടില്‍ ജോണി കൗകോയിലൂടെ സന്ദര്‍ശകര്‍ മുന്നിലെത്തി. ബോക്സിലേയ്ക്ക് മന്‍വീര്‍ സിങ് നീട്ടി നല്‍കിയ പന്ത് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിനെ സാക്ഷി നിര്‍ത്തി കൗകോ വലയിലേയ്ക്ക് പായിച്ചു.

ഒരുഗോളിന്റെ കടവുമായാണ് രണ്ടാം പകുതിയില്‍ ഇറങ്ങിയതെങ്കിലും തണത്തുകളിയാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. 60-ാം മിനിട്ടില്‍ വീണ്ടും ഗോളവസരം. ഇക്കുറി നിര്‍ഭാഗ്യം ഗോള്‍പോസ്റ്റിന്റെ രൂപത്തില്‍ ബ്ലാസ്റ്റേഴ്സിനെ ചതിച്ചു. 62-ാം മിനിട്ടില്‍ ഒരിക്കല്‍കൂടി ബ്ലാസ്റ്റേഴ്സിന്റെ വലകുലുങ്ങി. മത്സരത്തിലെ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയ ദിമിത്രി പെട്രറ്റോസ് എടികെയുടെ ഗോള്‍ നേട്ടം മൂന്നാക്കി ഉയര്‍ത്തി. എണ്‍പത്തിയൊന്നാം മിനിറ്റില്‍ രാഹുലിലൂടെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മടക്കി.

Related Articles

Back to top button