ISL

അന്ന് എല്ലാവരും മണ്ടന്‍ തീരുമാനമെന്ന് കളിയാക്കി; അവസാനം അവര്‍ കൈയടിച്ചുവെന്ന് ഇവാന്‍

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വലിയ യാത്രയില്‍ ഏറ്റവുമധികം സംഭാവന നല്‍കിയ വ്യക്തി ആരെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരം മാത്രം. അതു ഇവാന്‍ വുക്കുമനോവിച്ച് എന്ന കോച്ചാണ്. ചുമതലയേറ്റ ആദ്യ സീസണ്‍ മുതല്‍ ടീമിനെ മുന്നോട്ടു നയിക്കുന്ന ഇവാന്റെ ചുമലിലേറിയാണ് ടീം ഇത്തവണയും ഐഎസ്എല്ലിന് എത്തുന്നത്.

തന്റെ ആദ്യ വരവില്‍ നേരിടേണ്ടി വന്ന ചില കാര്യങ്ങളെപ്പറ്റി മനസു തുറക്കുകയാണ് ഇവാന്‍. ഒരു ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇവാന്റെ പ്രതികരണം. ജീക്‌സന്‍ സിങ്-പ്യൂയ്റ്റിയ സെന്‍ട്രല്‍ മിഡ്ഫീല്‍ഡ് സംഘത്തിന്റെ പ്രകടനം ആണ് അതിലൊന്ന്. അവസാനം വന്‍ പ്രശംസ ലഭിച്ചെങ്കിലും തുടക്കത്തില്‍ വിദേശ താരമില്ലാത്ത സെന്‍ട്രല്‍ മിഡ്ഫീല്‍ഡ് കളിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് പണി കിട്ടുമെന്നാണ് എല്ലാവരും പറഞ്ഞിരുന്നതെന്നാണ് പരിശീലകന്‍ ഇവാന്‍ വുക്കുമനോവിച്ച് വെളിപ്പെടുത്തുന്നത്.

ഇക്കഴിഞ്ഞ ഐഎസ്എല്ലില്‍ വിദേശ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ എല്ലാത്ത ഏക ടീം ബ്ലാസ്റ്റേഴ്‌സായിരുന്നു. ഞാനിപ്പോഴും ഓര്‍ക്കുന്നു, ഈ തീരുമാനം മണ്ടത്തരമാകുമെന്ന് എല്ലാവരും പറഞ്ഞു, വിദേശ സെന്‍ട്രല്‍ മിഡ്ഫീല്‍ഡറില്ലാത്ത ഐഎസ്എല്ലില്‍ പയറ്റിത്തെളിയാനാകില്ല എന്നാണ് ഏവരും പറഞ്ഞത്. പലരും എന്നെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചു.

എന്നാല്‍ ഞങ്ങള്‍ അവിടെ ജീക്‌സനേയും പൂട്ടിയയേയും ഇറക്കി. അതുവഴി എല്ലാ സംശയങ്ങളും ആശങ്കകളും ഞങ്ങള്‍ അവസാനിപ്പിച്ചു. അവര്‍ക്കൊക്കെ തെറ്റിയെന്നും ഞങ്ങള്‍ തെളിയിച്ചു. ഇപ്പോള്‍ ഇവാന്‍ കാലിയൂഷ്‌നിയിലൂടെ ഒരു വിദേശ മിഡ്ഫീല്‍ഡറെ ഞങ്ങള്‍ കൊണ്ടുവന്നു.

കാലിയൂഷ്‌നിയുടെ സൈനിങ് ഒരു അധിക ആയുധം ലഭിച്ചത് പോലെയാണെന്നും കോച്ച് പറയുന്നു. ഒക്ടോബര്‍ ഏഴിന് കൊച്ചിയില്‍ ഈസ്റ്റ് ബംഗാളിനെതിരേയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മല്‍സരം.

Related Articles

Back to top button