ISL

ബ്ലാസ്റ്റേഴ്‌സ് ഫാന്‍സ് എന്നെ തെറ്റിദ്ധരിച്ചു; വെളിപ്പെടുത്തലുമായി ലെനി റോഡ്രിഗസ്!

കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരേ കൊച്ചിയില്‍ ഗോളടിച്ച ശേഷം ആഘോഷം നടത്തിയ എടികെ മോഹന്‍ ബഗാന്‍ താരം ലെനി റോഡ്രിഗസിന് വലിയ അധിക്ഷേപം നേരിടേണ്ടി വന്നിരുന്നു. ഒരുകൂട്ടം ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍സ് വംശീയമായി പോലും റോഡ്രിഗസിനെ ആക്രമിച്ചു. ഇപ്പോഴിതാ ആ ഗോളാഘോഷത്തെ പറ്റി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് താരം.

ജേഴ്‌സിയൂരി കോര്‍ണറിലേക്ക് ഓടിയെത്തിയ ലെന്നി ചുണ്ടിന് മേല്‍ വിരല്‍ വച്ച് നിശ്ബദരാകാന്‍ ആംഗ്യം കാട്ടുകയായിരുന്നു. ഇത് തനിക്ക് പ്രായമായെന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയായിരുന്നുവെന്ന് റോഡ്രിഗസ് പറയുന്നു. എന്നെക്കുറിച്ച് മോശമായി പറഞ്ഞുകൊണ്ടിരുന്ന ആളുകള്‍ക്കുള്ള മറുപടി ആയിരുന്നു അത്. അല്ലാതെ ബ്ലാസ്റ്റേഴ്‌സ് ഫാന്‍സിനോടുള്ള മറുപടിയായിരുന്നില്ല.

എന്റെ പ്രായത്തെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു ഏറ്റവുമധികം ആശങ്കപ്പെടുത്തിയത്. പ്രായം എനിക്ക് വെറും അക്കങ്ങള്‍ മാത്രമാണ്. ഇപ്പോഴും ഇരുപതുകളിലാണ് ഞാനെന്നാണ് എനിക്ക് തോന്നുന്നതെന്നും താരം വെളിപ്പെടുത്തി. 35കാരനായ റോഡ്രിഗസ് ഒരു ഗോള്‍ നേടിയതിനൊപ്പം ഒരെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു.

കൊച്ചിയില്‍ നടന്ന മല്‍സരത്തില്‍ ഒരുകൂട്ടം ആരാധകര്‍ എടികെ താരം ആഷിഖ് കുരുണിയനെതിരേ പ്രകോപന മുദ്രാവാക്യം വിളിച്ചതും വലിയ വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു.

Related Articles

Back to top button