Cricket

ഏറ്റവും നന്നായി ഓടുന്നവര്‍ ജയിക്കും; ഇന്ത്യ-പാക് മല്‍സരത്തില്‍ നിര്‍ണായകമാകുക ഇക്കാര്യം!

ഇന്ത്യ-പാക്കിസ്ഥാന്‍ മല്‍സരം നടക്കുന്ന മെല്‍ബണിലെ ഗ്രൗണ്ടിന്റെ വലുപ്പം രണ്ട് ടീമുകള്‍ക്കും വെല്ലുവിളിയാകു. ക്രീസില്‍ നിന്ന് ഗ്രൗണ്ടിന്റെ എല്ലാ വശത്തേക്കുമുള്ള ശരാശരി ദൂരം 70 മുതല്‍ 82 മീറ്റര്‍ വരെയാണ്. ഇന്ത്യയും പാക്കിസ്ഥാനും സ്വന്തം നാട്ടില്‍ കളിച്ചു വരുന്ന 66-72 മീറ്റര്‍ ദൂരവുമായി വച്ചു നോക്കുമ്പോള്‍ വളരെ വലുതാണിത്.

സിക്‌സറുകള്‍ നേടുകയെന്നത് ഈ സ്‌റ്റേഡിയത്തില്‍ അത്ര എളുപ്പ ജോലിയാകില്ല. സിംഗിളുകളും ഡബിളുകളും വളരെ നിര്‍ണായകമാകുകയും ചെയ്യും. വിക്കറ്റിനിടയില്‍ ഏറ്റവും നല്ല രീതിയില്‍ ആര് ഓടി റണ്ണെടുക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ടീം സ്‌കോര്‍ ഉയരുകയെന്ന് പറയാന്‍ സാധിക്കും. സിക്‌സറുകള്‍ക്ക് കൂടുതലായി ശ്രമിക്കുന്നത് ആത്മഹത്യാപരമായിരിക്കും.

ഏറ്റവും നല്ലത് ഗ്രൗണ്ടിന്റെ വലുപ്പം പരമാവധി മുതലാക്കുക തന്നെയാണ്. കാരണം, ഇത്തരം ഗ്രൗണ്ടുകളില്‍ കൂടുതല്‍ റണ്‍സ് ഓടിയെടുക്കാന്‍ സാധിക്കും. ഇക്കാര്യത്തില്‍ ആരാകും ജയിക്കുകയെന്നത് കണ്ടറിയാം.

Related Articles

Back to top button