ISL

ഞങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിയത് അവിടെ മുതല്‍; ഈസ്റ്റ് ബംഗാള്‍ കോച്ച് പറയുന്നു

കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ തോല്‍വിയില്‍ നിരാശ ഉണ്ടെങ്കിലും ന്യായീകരിക്കാനില്ലെന്ന് ഇൗസ്റ്റ് ബംഗാള്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍. മല്‍സരശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ബ്ലാസ്റ്റേഴ്‌സിനെയും കോച്ച് ഇവാന്‍ വുക്കുമനോവിച്ചിനെയും സ്റ്റീഫന്‍ അഭിനന്ദിച്ചു.

മല്‍സരത്തില്‍ ആദ്യ പകുതിയില്‍ വിചാരിച്ച പോലെ കളിപോയി. എന്നാല്‍ രണ്ടാംപകുതിയില്‍ ഇവാന്‍ കല്‍യുഷ്‌നിയുടെ വരവാണ് തങ്ങളുടെ പ്രതീക്ഷകളെ തെറ്റിച്ചതെന്ന് കോച്ച് പറയുന്നു. രണ്ടാംഗോള്‍ വീണതോടെ തങ്ങള്‍ കളിയില്‍ നിന്നു തന്നെ പുറത്തായി. അതുവരെ ഒപ്പത്തിനൊപ്പം പോരാടാന്‍ സാധിച്ചിരുന്നു. ഡിഫന്‍സില്‍ നല്ലരീതിയില്‍ പ്രശ്‌നങ്ങളുണ്ട്. അതു പരിഹരിക്കേണ്ടിയിരിക്കുന്നു. വെറും ആറാഴ്ച്ച മാത്രമാണ് തങ്ങള്‍ക്ക് പരിശീലിക്കാന്‍ സാധിച്ചതെന്നും കോച്ച് വ്യക്തമാക്കി.

കൊച്ചിയില്‍ ഗ്യാലറി നിറച്ച ആരാധകരെ പ്രശംസിക്കാനും കോണ്‍സ്റ്റന്റൈന്‍ മറന്നില്ല. അവിശ്വസനീയമായ നിമിഷങ്ങളാണ് സ്റ്റേഡിയത്തില്‍ കണ്ടത്. ഇത്രമാത്രം ഫാന്‍സിന്റെ ആരവത്തില്‍ കളിക്കുകയെന്നത് വലിയ കാര്യം തന്നെയാണെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button