Cricket

ആ നേട്ടം ഇനി ദിനേഷ് കാര്‍ത്തിക്കിന് മാത്രം സ്വന്തം!!

ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക്കിനെ തേടി അപൂര്‍വ നേട്ടം. ട്വന്റി-20 ലോകകപ്പിന്റെ ആദ്യ മല്‍സരത്തിലും ഇപ്പോഴത്തെ ടൂര്‍ണമെന്റിലും പാക്കിസ്ഥാനെതിരേ ടീമിലുണ്ടായ ഏക താരമായി കാര്‍ത്തിക് മാറി. അന്ന് രോഹിത് ശര്‍മ ടീമില്‍ ഉണ്ടായിരുന്നെങ്കിലും ഉദ്ഘാടന മല്‍സരത്തില്‍ സൈഡ് ബെഞ്ചിലായിരുന്നു സ്ഥാനം.

പാക്കിസ്ഥാന്‍ ടീമിലും അന്ന് കളിച്ചിരുന്ന മറ്റൊരാളും കളിക്കുന്നില്ല. അന്ന് പാക് ടീമിലുണ്ടായിരുന്ന ഉമര്‍ ഗുല്‍ ഇപ്പോള്‍ ലോകകപ്പിനുണ്ട്. പക്ഷേ, പരിശീലകന്റെ റോളിലാണെന്ന് മാത്രം. അഫ്ഗാനിസ്ഥാന്റെ ബൗളിംഗ് കോച്ചാണ് ഉമര്‍ ഗുല്‍. ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും ടീമിലുണ്ടെങ്കിലും ഇതിനിടയ്ക്ക് ഇന്ത്യയ്ക്കായി കാര്‍ത്തിക് കളിച്ചത് കുറച്ചു മാത്രം.

കാര്‍ത്തിക് ഇന്ത്യയ്ക്കായി ഇതുവരെ കളിച്ചത് 56 മല്‍സരങ്ങളിലാണ്. നേടിയത് 672 റണ്‍സും. ഐപിഎല്ലില്‍ നടത്തിയ പ്രകടനമാണ് കാര്‍ത്തിക്കിന് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് അവസരം ഒരുക്കിയത്. രസകരമായ ഒരു വസ്തുതയെന്നത് ഇന്ത്യന്‍ ടീമില്‍ വന്നതു മുതല്‍ സ്വയം തെളിയിക്കേണ്ട അവസ്ഥയിലാണ് താരം. ഇപ്പോഴും കാര്‍ത്തിക്കിനെ ടീമിലെടുത്തതില്‍ വിരുദ്ധ അഭിപ്രായങ്ങള്‍ മുന്‍കാല താരങ്ങള്‍ക്കിടയില്‍ പോലുമുണ്ട്.

Related Articles

Back to top button