ISLTop Stories

പ്രശാന്തിനെ ബ്ലാസ്റ്റേഴ്‌സ് മാറ്റിനിര്‍ത്തിയോ? പ്രചരിക്കുന്ന അഭ്യൂഹത്തിന്റെ വാസ്തമിതാണ്

കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ മലയാളി താരം പ്രശാന്തിന് അവസരം നല്‍കില്ലേ? പ്രശാന്തിനെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുമോ ? ആരാധകര്‍ക്കിടയിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ് ചില സോഷ്യല്‍മീഡിയ പോസ്റ്റുകളില്‍ വന്ന വിവരങ്ങള്‍. കൊച്ചിയില്‍ രണ്ടാംഘട്ട പ്രീസീസണിന് എത്തിയ ശേഷം പ്രശാന്തിനെ പരിശീലനത്തിനു പോലും കാണുന്നില്ലെന്നും താരത്തെ ഇത്തവണ ടീമില്‍ നിന്ന് ഒഴിവാക്കിയെന്നും ചിലര്‍ വാര്‍ത്തയും നല്‍കി കഴിഞ്ഞു.

കഴിഞ്ഞ ദിവസം സ്‌പോര്‍ട്‌സ് ക്യൂ ടീം ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലന സെഷന്‍ കവര്‍ ചെയ്തിരുന്നു. അന്ന് ഇന്റര്‍ സ്‌ക്വാഡ് മല്‍സരങ്ങളില്‍ ഏറ്റവും ആക്ടീവായി കളിക്കുന്നതും മികവു പ്രകടിപ്പിക്കുന്നതിലൊരാളും പ്രശാന്ത് ആണ്. പ്രശാന്തിനെ ബ്ലാസ്റ്റേഴ്‌സ് പരിശീലന സെഷനില്‍ നിന്ന് പൂര്‍ണമായി മാറ്റി നിര്‍ത്തിയെന്ന വാര്‍ത്തയില്‍ ഒട്ടും തന്നെ വാസ്തവമില്ല.

ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ഐഎസ്എല്‍ കളിക്കാന്‍ പ്രശാന്തിനെ ഉള്‍പ്പെടുത്തില്ലെന്നും പ്രചരിക്കുന്ന സന്ദേശങ്ങളിലുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മാനേജ്‌മെന്റ് ഇതുവരെ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നാണ് സ്‌പോര്‍ട്‌സ്‌ക്യൂവിന് ലഭിക്കുന്ന വിവരം. ഈ പ്രചരണം തുടങ്ങിയപ്പോള്‍ സ്‌പോര്‍ട്‌സ് ക്യൂ നമ്മുടെ ബ്ലാസ്‌റ്റേഴ്‌സ് സോഴ്‌സുകളോട് വിവരം തിരക്കിയിരുന്നു. നിലവില്‍ പ്രശാന്തുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് തന്നെയാണ് അവരും പറയുന്നത്.

ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോ സമയത്ത് പ്രശാന്തിന് കൈമാറാനോ ലോണില്‍ വിടാനോ ബ്ലാസ്‌റ്റേഴ്‌സ് ശ്രമിച്ചിരുന്നു. നോര്‍ത്തീസ്റ്റില്‍ നിന്ന് വിപി സുഹൈറിനെ വാങ്ങാന്‍ പ്രശാന്തിനെ ഉള്‍പ്പെടെ കൈമാറാമെന്ന വാഗ്ദാനം ടീം മുന്നോട്ടു വയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ ഡീല്‍ നടന്നില്ല.

ചില ഐലീഗ് ക്ലബുകള്‍ പ്രശാന്തിനെ ലോണില്‍ സ്വന്തമാക്കാന്‍ താല്‍പര്യം അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ എന്തു തീരുമാനമെടുത്തു എന്നത് വ്യക്തമല്ല. ഇത്തവണ പ്രശാന്തിന് ബ്ലാസ്റ്റേഴ്‌സില്‍ നിന്നാല്‍ തന്നെയും കാര്യമായ അവസരങ്ങള്‍ കിട്ടാനുള്ള സാധ്യതകള്‍ വിരളമാണെന്ന് പറയാം.

Related Articles

Back to top button