ISL

ഈസ്റ്റ് ബംഗാളിന് ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പില്‍ നിന്നൊരു മോശം വാര്‍ത്ത!

കൊച്ചിയില്‍ വെള്ളിയാഴ്ച്ച കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാന്‍ ഒരുങ്ങുന്ന ഈസ്റ്റ് ബംഗാളിന് ദു:ഖവാര്‍ത്ത. ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍താരം സഹല്‍ അബ്ദുള്‍ സമദ് പരിക്കില്‍ നിന്നും മോചിതനായി പരിശീലനം ആരംഭിച്ചെന്ന പുതിയ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

വിയറ്റ്‌നാമിനെതിരായ സൗഹൃദ മല്‍സരത്തിനിടെയാണ് സഹലിന് പരിക്കേല്‍ക്കുന്നത്. ആദ്യ പകുതിയിലായിരുന്നു പരിക്ക്. പിന്നീട് സഹലിനെ പിന്‍വലിച്ച് കെപി രാഹുലിനെ കളത്തിലിറക്കുകയും ചെയ്തു. രാഹുല്‍ നിലവില്‍ കൊച്ചിയില്‍ പരിശീലനത്തിലാണ്. സഹതാരങ്ങള്‍ക്കൊപ്പം രാഹുല്‍ പരിശീലനം നടത്തുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാം പുറത്തു വന്നിട്ടുണ്ട്.

കേരള നിരയില്‍ അഡ്രിയാന്‍ ലൂണയ്‌ക്കൊപ്പം ക്രിയാത്മകമായ നീക്കങ്ങള്‍ നടത്തുന്ന സഹലിന്റെ സാന്നിധ്യമാകും ഇൗസ്റ്റ് ബംഗാളിന് ഏറെ തലവേദനയാകുക. കഴിഞ്ഞ സീസണ്‍ മുതല്‍ ഒരു സീനിയര്‍ താരത്തിന്റെ ലെവലിലേക്ക് സഹല്‍ ഉയര്‍ന്നിട്ടുണ്ട്.

Related Articles

Back to top button