Cricket

സച്ചിനും സംഘവും ട്വന്റി-20 മല്‍സരം കളിച്ചു തീര്‍ത്തത് രണ്ടു ദിവസംകൊണ്ട്!!

രണ്ടു ദിവസമെടുത്ത് ഒരു ട്വന്റി-20 മല്‍സരം പൂര്‍ത്തിയാക്കുക! അതും ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെ അണിനിരന്ന മല്‍സരത്തില്‍. സംഭവം സത്യമാണ്. റോഡ് സേഫ്റ്റി വേള്‍ഡ് സീരിയസില്‍ ലെജന്‍ഡ്‌സ് ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോഴാണ് മല്‍സരം രണ്ടാം ദിനത്തിലേക്ക് കടന്നത്. റായ്പൂരില്‍ രണ്ടു ദിവസം കൊണ്ട് നടന്ന ആദ്യ സെമിഫൈനലില്‍ ഇന്ത്യന്‍ ലെജന്‍ഡ്‌സ് വിജയിക്കുകയും ചെയ്തു.

സെപ്റ്റംബര്‍ 28 വ്യാഴാഴ്ച്ചയായിരുന്നു ആദ്യ സെമി നടന്നത്. രാത്രിയില്‍ നടന്ന മല്‍സരത്തില്‍ ഓസ്‌ട്രേലിയ ലെജന്‍ഡ്‌സ് ആദ്യം ബാറ്റു ചെയ്തു കൊണ്ട് നില്‍ക്കേ കനത്ത മഴയെത്തി. ഇതോടെ കളി അസാധ്യമാകുകയും ചെയ്തു. ബാക്കി അടുത്ത ദിവസം കളിക്കാമെന്ന് ഇരുടീമുകളും തീരുമാനിച്ചു. രണ്ടാംദിനം ഓസ്‌ട്രേലിയ 5 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. 26 പന്തില്‍ 46 റണ്‍സെടുത്ത ബെന്‍ ഡങ്ക് ആണ് കങ്കാരുക്കളുടെ ടോപ്‌സ്‌കോറര്‍.

മറുപടി ബാറ്റിംഗില്‍ സച്ചിന് തുടക്കത്തിലേ പുറത്തായി. 11 പന്തില്‍ 10 റണ്‍സെടുത്ത സച്ചിനെ റീര്‍ഡണ്‍ പുറത്തി. എന്നാല്‍ ഇര്‍ഫാന്‍ പത്താനും നമന്‍ ഓജയും കൂടി ചേര്‍ന്നതോടെ ഇന്ത്യ ലെജന്‍ഡ്‌സ് തകര്‍ത്തടിച്ച് ജയിച്ചു. ഓജ 62 പന്തില്‍ 90 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 7 ഫോറും 5 സിക്‌സറുകളും പറത്തി. പത്താനാകട്ടെ വെറും 12 പന്തില്‍ 4 സിക്‌സറടക്കം 37 റണ്‍സെടുത്തു.

Related Articles

Back to top button