Football

ഐഎസ്എല്ലിനെതിരേ കേസ് കൊടുക്കുമെന്ന ഭീഷണിയുമായി ഐലീഗ് ക്ലബുകള്‍!

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്രമോഷന്‍,റെലഗേഷന്‍ കാര്യങ്ങളില്‍ അവ്യക്തത തുടരുന്നതിനിടെ ഫിഫ സംഘത്തിനു മുന്നില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഐലീഗ് ക്ലബുകള്‍. മുമ്പ് പറഞ്ഞതുപോലെ തരംതാഴ്ത്തലും പ്രമോഷനും നടക്കാതെ വന്നാല്‍ കോടതിയെ സമീപിക്കുമെന്ന് ഐലീഗ് ക്ലബ് പ്രതിനിധികള്‍ വ്യക്തമാക്കി. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ഫിഫ പ്രതിനിധി സംഘം ഐഎസ്എല്‍ സംഘാടകരുമായി ചര്‍ച്ച നടത്തിയിരുന്നു.

ഈ ചര്‍ച്ചയില്‍ രണ്ടുവര്‍ഷത്തേക്ക് പ്രമോഷനും തരംതാഴ്ത്തലും നിറുത്തി വയ്ക്കണമെന്ന ആവശ്യം സംഘാടകര്‍ ഉന്നയിച്ചിരുന്നു. ഇതാണ് ഐലീഗ് ക്ലബുകളെ ചൊടിപ്പിച്ചത്. തങ്ങള്‍ക്ക് പ്രമോഷനും തരംതാഴ്ത്തലും ആരംഭിക്കാന്‍ രണ്ട് വര്‍ഷം കൂടി സമയം വേണമെന്നാണ് എഫ്എഫ്ഡിഎല്ലിന്റെ വാദം. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഐലീഗ് ക്ലബുകള്‍ വ്യക്തമാക്കുന്നു.

ഈ വിഷയത്തില്‍ ഇനി നിര്‍ണായകമാകുക ഫിഫ നിലപാട് തന്നെയാകും. പ്രമോഷനും റെലഗേഷനും ഉള്‍പ്പെടുന്ന റോഡ് മാപ്പ് കൃത്യമായി നടപ്പിലാക്കണമെന്ന് ഫിഫ ആവശ്യപ്പെട്ടാല്‍ സംഘാടകര്‍ക്ക് വേറെ നിവര്‍ത്തിയുണ്ടാകില്ല. വരും ആഴ്ച്ചകളില്‍ ഇക്കാര്യത്തില്‍ ഫിഫ നിലപാട് പ്രഖ്യാപിക്കും.

Related Articles

Back to top button