ISL

കൊല്‍ക്കത്തയില്‍ വരുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍സിനെ കൈകാര്യം ചെയ്യും; ഭീഷണി!

ആരാധകര്‍ തമ്മിലുള്ള ഫാന്‍ ഫൈറ്റ് കൈവിട്ടുപോകുമെന്ന സൂചനകള്‍ തമ്മില്‍ സോഷ്യല്‍മീഡിയയില്‍ ഈസ്റ്റ് ബംഗാള്‍ ആരാധകരുടെ ഭീഷണി. കൊച്ചിയില്‍ ഉദ്ഘാടന മല്‍സരത്തില്‍ ഈസ്റ്റ് ബംഗാള്‍ താരം വി.പി സുഹൈറിനെതിരേ നടത്തിയ ചാന്റുകളാണ് കൊല്‍ക്കത്തന്‍ ടീമിന്റെ ആരാധകരെ ചൊടിപ്പിച്ചത്. ശാരീരികമായി ബ്ലാസ്റ്റേഴ്‌സ് ഫാന്‍സിനെ കൈകാര്യം ചെയ്യണമെന്ന ആഹ്വാനം വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്.

ഈസ്റ്റ് ബംഗാള്‍ ഫാന്‍സ് ഗ്രൂപ്പുകളില്‍ ബ്ലാസ്റ്റേഴ്‌സ് ഫാന്‍സിനെതിരേ വലിയ തോതില്‍ വിദ്വേഷ പ്രചാരണം നടക്കുന്നുണ്ട്. സുഹൈറിനെതിരേ നടത്തിയ ചാന്റുകള്‍ തങ്ങളെ അപമാനിക്കുന്നതെന്നാണ് അവരുടെ പക്ഷം.

ഇതിന് മറുപടി സ്വന്തം ഹോംഗ്രൗണ്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍സിനോട് തീര്‍ക്കണമെന്നാണ് പ്രചാരണം നടക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ഫാന്‍സിന് ഒരിക്കലും മറക്കാത്ത നിമിഷങ്ങള്‍ കൊല്‍ക്കത്തയില്‍ കൊടുക്കാന്‍ മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യണമെന്നും പറയുന്നു.

സുഹൈറിനെതിരേ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ചാന്റ് ചെയ്തിരുന്നെങ്കിലും പരിധി വിട്ടിരുന്നില്ല. മല്‍സരശേഷം ബസില്‍ പോയ ഈസ്റ്റ് ബംഗാള്‍ താരങ്ങള്‍ക്ക് കൈയടികളോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ യാത്രയയച്ചതും. സംഭവം സോഷ്യല്‍മീഡിയയില്‍ വലിയ ചേരിപ്പോരിന് ഇടയാക്കിയിട്ടുണ്ട്.

Related Articles

Back to top button