ISL

ഡയസ് ബ്ലാസ്റ്റേഴ്‌സിനെ ചതിച്ചത് തന്നെ; വന്‍ വെളിപ്പെടുത്തലുമായി ഷൈജു!

കേരള ബ്ലാസ്റ്റേഴ്‌സിനെ ചതിച്ചിട്ട് തന്നെയാണ് പെരേര ഡയസ് മുംബൈ സിറ്റിയിലേക്ക് പോയതെന്ന് വെളിപ്പെടുത്തല്‍. ഐഎസ്എല്‍ കമന്റേറ്റര്‍ ഷൈജു ദാമോദരനാണ് ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. രണ്ടുമാസത്തോളം ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിനെ വട്ടുകളിപ്പ ശേഷമാണ് ആരോടും പറയാതെ മുംബൈയുമായി കരാറിലൊപ്പിട്ടതെന്നും അദേഹം വെളിപ്പെടുത്തുന്നു.

ഡയസ് മുംബൈയില്‍ കരാര്‍ ഒപ്പിട്ട സമയത്തൊന്നും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ ഒരു വെളിപ്പെടുത്തലും നടത്തിയിരുന്നില്ല. ഇപ്പോള്‍ ഷൈജുവിന്റെ വെളിപ്പെടുത്തല്‍ വലിയ വിവാദത്തിന് തിരികൊളുത്തിയേക്കും.

ഷൈജു ചാനലില്‍ പറഞ്ഞതിങ്ങനെ- ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണില്‍ ഫൈനല്‍ മത്സരം കഴിഞ്ഞ ഉടന്‍ ഡയസിനെ ടീമില്‍ നിലനിര്‍ത്താന്‍ വേണ്ടി ശ്രമം തുടങ്ങിയിരുന്നു. ഇതിനായുള്ള നീക്കങ്ങളും തുടങ്ങിയിരുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ 70 മുതല്‍ 75 ശതമാനം വരെ വേതനം വര്‍ധിപ്പിച്ചു കൊണ്ടുള്ള കരാര്‍ ഡയസിന് അയച്ചു നല്‍കിയതുമാണ്. എന്നാല്‍ ഡയസ് 60 ദിവസം കഴിഞ്ഞിട്ടും കരാര്‍ ഒപ്പിട്ട് തിരിച്ചയച്ചില്ല.

ഇതിനെപറ്റി അന്വേഷിച്ചപ്പോള്‍ കുറച്ചുദിവസം കൂടെ ഡയസും അദ്ദേഹത്തിന്റെ ഏജന്റും ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനിടയിലാണ് ബ്ലാസ്റ്റേഴ്സ് അറിയുന്നത് ഡയസ് മുംബൈ സിറ്റിയില്‍ കരാറില്‍ എത്തിക്കഴിഞ്ഞുവെന്ന്. അല്ലാതെ ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റ് ഡയസിനെ ടീമില്‍ നിലനിര്‍ത്താഞ്ഞതല്ല.

ടീമിനോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത താരമാണ് ഡയസ്- ഷൈജു ദാമോദരന്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചപ്പോള്‍ ഒരു ഗോള്‍ മുംബൈയ്ക്കായി അടിച്ചത് ഡയസായിരുന്നു. ഐഎസ്എല്ലില്‍ ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് ഇതുവരെ മൂന്നു തുടര്‍തോല്‍വികളുമായി പോയിന്റ് പട്ടികയില്‍ പിന്നിലാണ്.

Related Articles

Back to top button