ISLTop Stories

ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ കൊച്ചിയിലെത്തില്ല; നേരെ നാട്ടിലേക്ക്

ഐഎസ്എല്ലില്‍ റണ്ണേഴ്‌സപ്പായ കേരള ബ്ലാസ്റ്റേഴ്‌സ് ടീമംഗങ്ങള്‍ കൊച്ചിയില്‍ എത്തില്ല. മലയാളി താരങ്ങള്‍ ഒഴികെയുള്ളവര്‍ ഗോവയില്‍ നിന്ന് അവരവരുടെ നാടുകളിലേക്ക് മടങ്ങും. വിദേശ താരങ്ങളായ ലൂണ, ആല്വാരോ വാസ്‌കസ്, ഡിയസ്, ലെസ്‌കോവിച്, സിപോവിച്, ചെഞ്ചോ എന്നിവര്‍ ഗോവയില്‍ നിന്ന് നേരെ അവരുടെ നാട്ടിലേക്ക് പോകുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു.

ഇന്ത്യന്‍ താരങ്ങളായ ജീക്‌സണ്‍, ഹോര്‍മിപാം, ഗിക് എന്നിവര്‍ ഗോവയിലെ ബയോബബിളില്‍ നിന്ന് ഇന്ത്യന്‍ ക്യാമ്പിലേക്ക് പോയി. ബാക്കി ഇന്ത്യന്‍ താരങ്ങള്‍ ഗോവയില്‍ നിന്ന് നേരെ അവരുടെ നാട്ടിലേക്ക് പോകും. മലയാളികളായ കോച്ചിങ് സ്റ്റാഫുളും മലയാളികളായ താരങ്ങളും മാത്രമാകും കൊച്ചിയിലേക്ക് തിരിക്കുക. ബയോ ബബിള ഒരുപാട് കാലം നിക്കേണ്ടി വന്നത് കൊണ്ട് എത്രയും പെട്ടെന്ന് കുടുംബത്തോടൊപ്പം ചേരാന്‍ ആണ് എല്ലാവരും ആഗ്രഹിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കുമാനോവിച് ഇന്ത്യയില്‍ തുടരുന്നുണ്ട്. ഇവാന്‍ കരാര്‍ ചര്‍ച്ചകള്‍ക്കായി കേരളത്തിലേക്ക് വരുമോ എന്നത് തീരുമാനം ആയിട്ടില്ല. നാട്ടിലേക്ക് തിരിക്കും മുമ്പ് കോച്ച് കരാറില്‍ ഒപ്പിടുമെന്നാണ് വിവരം.

Related Articles

Leave a Reply

Back to top button