ISLTop Stories

ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത സൗഹൃദ മല്‍സര എതിരാളികള്‍ ശക്തര്‍ !!

കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ ലക്ഷ്യമിട്ടുള്ള മുന്നൊരുക്കങ്ങള്‍ തുടരുകയാണ്. യുഎഇ പര്യടനത്തിനുശേഷം രണ്ടു തവണ കളത്തിലിറങ്ങിയ ടീം ഇതുവരെ അഞ്ചു ഗോളുകള്‍ എതിര്‍വലയില്‍ നിക്ഷേപിച്ചു. ആദ്യ മല്‍സരത്തില്‍ കേരളത്തിന്റെ ദേശീയ ഗെയിംസ് ടീമിനെ 3-0ത്തിന് വീഴ്ത്തിയ ടീം രണ്ടാമത് തകര്‍ത്തു വിട്ടത് എംഎ കോളജ് ടീമിനെയാണ്.

ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മല്‍സരം ഇന്ത്യന്‍ നേവിക്കെതിരേയാണ്. 23 ന് വൈകുന്നേരം 4.30 ന് ആണ് മല്‍സരം. വിയറ്റ്‌നാം പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന താരങ്ങളില്ലാതെയാകും ഈ മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ബൂട്ടുകെട്ടുക. മുമ്പ് കളിച്ച രണ്ട് ടീമുകളേക്കാളും ശക്തരായ എതിരാളികളാണ് നേവിയുടേത്. ഇത്തരം മികച്ച ടീമുകള്‍ക്കെതിരേ കളിക്കുന്നത് ഗുണം ചെയ്യുമെന്നാണ് മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍.

നേവിക്കെതിരായ മല്‍സരത്തിന് പുറമേ രണ്ട് പരിശീലന മല്‍സരങ്ങള്‍ കൂടി ബ്ലാസ്റ്റേഴ്‌സ് കളിച്ചേക്കും. ഈ മല്‍സരങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ടീം സെറ്റാകുമെന്നാണ് കോച്ചിന്റെ പ്രതീക്ഷ. സീസണ്‍ ടിക്കറ്റെടുത്ത ആരാധകര്‍ക്ക് ഈ മല്‍സരങ്ങള്‍ കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button