FootballTop Stories

ഐലീഗില്‍ ആ മാറ്റം വേണം; കത്തെഴുതി ക്ലബുകള്‍!! പരിഗണിക്കാമെന്ന് എഐഎഫ്എഫ്

ഐലീഗ് ഫുട്‌ബോളില്‍ പരിഷ്‌കരണം ആവശ്യപ്പെട്ട് ക്ലബുകള്‍ രംഗത്ത്. വിദേശ താരങ്ങളുടെ കാര്യത്തിലാണ് ക്ലബുകള്‍ ഒന്നിച്ച് എഐഎഫ്എഫിനെ സമീപിച്ചിരിക്കുന്നത്. നിലവില്‍ ആറു വിദേശികളെയാണ് ക്ലബുകള്‍ക്ക് ഒരു സീസണില്‍ ടീമിലെടുക്കാവുന്നത്.

വിദേശ താരങ്ങളില്‍ നാലു പേര്‍ക്കാണ് ഒരേ സമയം മല്‍സര ദിന സ്‌ക്വാഡില്‍ ഉള്‍പ്പെടാന്‍ സാധിക്കുന്നത്. അതില്‍ തന്നെ വിവേചനം ഉണ്ട്. നാലിലൊരാള്‍ എഎഫ്‌സി അംഗ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ആയിരിക്കണമെന്നാണ് നിലപാട്. രണ്ട് താരങ്ങള്‍ പൂര്‍ണമായി പകരക്കാരുടെ ബെഞ്ചില്‍ ഇരിക്കുകയും വേണം. ഇതു തങ്ങളുടെ സാമ്പത്തികവും മറ്റു രീതിയിലുമുള്ള പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നുവെന്നാണ് ക്ലബുകളുടെ നിലപാട്.

ഐഎസ്എല്ലില്‍ ടീമിലുള്ള ആറു വിദേശ താരങ്ങള്‍ക്കും മല്‍സര സ്‌ക്വാഡില്‍ വരാന്‍ സാധിക്കും. ഇത്തരമൊരു വേര്‍തിരിവ് ഒഴിവാക്കണമെന്നാണ് ക്ലബുകള്‍ കത്തെഴുതിയിരിക്കുന്നത്. സൈഡ് ബെഞ്ചില്‍ ഇരിക്കാന്‍ മാത്രമായി താരങ്ങള്‍ ഐലീഗിലേക്ക് വരില്ലെന്ന് ക്ലബുകള്‍ പറയുന്നു. ഈ സീസണ്‍ മുതല്‍ ചാമ്പ്യന്‍മാര്‍ക്ക് ഐഎസ്എല്ലിലേക്ക് പ്രവേശനം ഉണ്ട്. അതുകൊണ്ട് തന്നെ ടീമുകളെല്ലാം വലിയ മുന്നൊരുക്കങ്ങളുമായിട്ടാണ് ഐലീഗിനെ സമീപിക്കുന്നത്.

Related Articles

Back to top button