ISL

മുന്‍ ബ്ലാസ്റ്റേഴ്‌സുകാരെ കുത്തി നിറച്ച് മുംബൈ ലൈനപ്പ്!

കേരള ബ്ലാസ്റ്റേഴ്‌സിനെതിരേ മുംബൈ സിറ്റി കളത്തിലിറക്കുന്നത് മൂന്ന് മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളെ. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി ഗോളടിച്ചു കൂട്ടിയ പെരേരിയ ഡയസ്, ഏറെ പ്രതീക്ഷയോടെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയ യുവതാരം സഞ്ജീവ് സ്റ്റാലിന്‍, മുമ്പ് മഞ്ഞജേഴ്‌സിയില്‍ പന്തുതട്ടിയ രാഹുല്‍ ബെക്കേ എന്നിവരാണ് കൊച്ചിയില്‍ ഇവാന്‍ വുക്കുമനോവിച്ചിന്റെ സംഘത്തിനെതിരേ പന്തു തട്ടിയത്.

മുംബൈ സിറ്റിയിലേക്ക് വലിയ പ്രതിഫലത്തില്‍ എത്തിച്ചെങ്കിലും വലിയ അവസരങ്ങള്‍ ഇത്തവണ ഡയസിന് കിട്ടിയിരുന്നില്ല. ബ്ലാസ്റ്റേഴ്‌സിനെ നന്നായി അറിയാമെന്ന വിശ്വാസത്തിലാകും മുംബൈ കോച്ച് ഇത്തവണ ഡയസിനെ ആദ്യ ഇലവനില്‍ കളിപ്പിക്കുന്നത്. രാഹുല്‍ ബെക്കേ 2015-16 സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി 12 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.

സഞ്ജീവ് സ്റ്റാലിന് അവസരം നല്‍കിയതിനു പിന്നിലും ബ്ലാസ്റ്റേഴ്‌സ് ശൈലി അറിയാമെന്ന വിശ്വാസത്തില്‍ തന്നെയാകും. വെള്ളിയാഴ്ച്ച വര്‍ക്കിംഗ് ഡേ ആയിട്ടു കൂടി ഗ്യാലറികള്‍ വളരെ സജീവമായ അന്തരീക്ഷത്തിലാണ് ബ്ലാസ്റ്റേഴ്‌സ്-മുംബൈ മല്‍സരം നടക്കുന്നത്.

Related Articles

Back to top button