Football

ജിംഗന് വിയറ്റ്‌നാം വിമാനത്തില്‍ അനുമതി നിഷേധിച്ചു!! ടീമിനൊപ്പം കയറ്റി വിട്ടില്ല!!

വിയറ്റ്‌നാമില്‍ രണ്ട് രാജ്യാന്തര സൗഹൃദ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ കളിക്കാന്‍ തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് തുടക്കത്തിലേ കല്ലുകടി. പ്രതിരോധനിര താരം സന്ദേശ് ജിങ്കന്‍, ചെങ്കലിന്‍സെന സിംഗ് എന്നിവര്‍ക്കാണ് യാത്ര അനുമതി നിഷേധിച്ചത്. ഇരുവരെയും ടീമിനൊപ്പം പോകാന്‍ അധികൃതര്‍ അനുവദിച്ചില്ല. യാത്ര രേഖകളില്‍ ചില പ്രശ്‌നങ്ങളുള്ളതാണ് ഇരുവരെയും തടയാന്‍ കാരണമെന്നാണ് സൂചന.

ഇരു താരങ്ങളെയും ആദ്യ മല്‍സരത്തിന് മുമ്പ് വിയറ്റ്‌നാമില്‍ എത്തിക്കാന്‍ ശ്രമം നടത്തുന്നുമെന്ന് അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ വക്താവ് വ്യക്തമാക്കി. ഇന്ത്യയുടെ മറ്റ് താരങ്ങളെല്ലാം ചൊവ്വാഴ്ച്ച രാത്രിയിലെ വിമാനത്തിന് വിയറ്റ്‌നാമില്‍ എത്തിയിരുന്നു. കോച്ച് ഇഗോര്‍ സ്റ്റിമാച്ചും കോച്ചിംഗ് സ്റ്റാഫും സംഘത്തിനൊപ്പം ഉണ്ട്.

മറ്റ് താരങ്ങള്‍ക്ക് ആര്‍ക്കും യാത്രയ്ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നില്ല. 24 ന് സിംഗപ്പൂരിനെതിരേയും 27 ന് ആതിഥേയരായ വിയറ്റ്‌നാമിനെതിരേയുമാണ് ഇന്ത്യയുടെ രണ്ട് സൗഹൃദ മല്‍സരങ്ങള്‍. ഇന്നലെ നടന്ന ആദ്യ മല്‍സരത്തില്‍ സിംഗപ്പൂരിനെ വിയറ്റ്‌നാം 4-0ത്തിന് തകര്‍ത്തു വിട്ടിരുന്നു. തകര്‍ക്കാന്‍ ഫോമിലുള്ള വിയറ്റ്‌നാം ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്.

Related Articles

Back to top button