ISL

എവേ മാച്ചില്‍ ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ സമൂല മാറ്റത്തിന് സാധ്യത !

ഒഡീഷ എഫ്‌സിക്കെതിരേ അവരുടെ ഹോംഗ്രൗണ്ടില്‍ ഞായറാഴ്ച്ച നടക്കുന്ന മല്‍സരത്തില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ടീമുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. എടികെ മോഹന്‍ ബഗാനുമായുള്ള 5-2 തോല്‍വിയുടെ പശ്ചാത്തലത്തിലാകും കോച്ച് ഇവാന്‍ വുക്കുമനോവിച്ച് മാറ്റത്തെപ്പറ്റി ചിന്തിക്കുന്നത്.

മലയാളി താരം കെപി രാഹുല്‍ ആദ്യ ഇലവനിലേക്ക് വരാനുള്ള സാധ്യതകളാണ് അതില്‍ ഏറ്റവും പ്രധാനം. പകരക്കാരനായി ഇറങ്ങി മികച്ച പ്രകടനം നടത്താന്‍ രാഹുലിന് സാധിച്ചിരുന്നു. ലീഗിന്റെ ആദ്യ ഘട്ടമായതിനാല്‍ നല്ലൊരു ഇലവനെ സെറ്റാക്കുകയെന്ന ചിന്തയും എല്ലാവരെയും പരീക്ഷിക്കുന്നതിന് കാരണമാകുന്നുണ്ട്.

ഇത്തവണ ആറ് ടീമുകള്‍ക്ക് പ്ലേഓഫിനായി അവസരമുണ്ടെന്നതും കാര്യങ്ങള്‍ എളുപ്പമാക്കുന്നു. ആദ്യ മല്‍സരം ജയിച്ചു നില്‍ക്കുന്ന ഒഡീഷ മികച്ച ഫോമിലാണ്. അതുകൊണ്ട് തന്നെ നല്ല മല്‍സരം തന്നെ ആതിഥേയരില്‍ നിന്ന് കേരളത്തിന് പ്രതീക്ഷിക്കാം.

Related Articles

Back to top button