ISLTop Stories

സന്റാനയെ ജനുവരിയില്‍ പൊക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചിരുന്നു! വെളിപ്പെടുത്തല്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ നിന്ന് ഹെര്‍നന്‍ സന്റാനയെ സൈന്‍ ചെയ്യാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. എന്നാല്‍ താരത്തെ വിട്ടു കൊടുക്കാന്‍ നോര്‍ത്ത് ഈസ്റ്റ് തയാറാകാതിരുന്നതോടെ ഈ കരാര്‍ നടക്കാതെ പോയി. ടൈംസ് ഓഫ് ഇന്ത്യ സ്‌പോര്‍ട്‌സ് എഡിറ്റര്‍ മാര്‍ക്കസ് മെര്‍ഗുല്‍ഹോ ആണ് വെളിപ്പെടുത്തല്‍ നടത്തിയത്.

മുപ്പത്തൊന്നുകാരനായ ഈ താരത്തെ കിട്ടിയിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന് അതു വലിയ നേട്ടമായേനെ. മുംബൈ സിറ്റി കിരീടം നേടിയ സീസണില്‍ അവര്‍ക്കായി തകര്‍ത്തു കളിച്ച താരമാണ് ഈ സ്പാനിഷുകാരന്‍. അടുത്ത സീസണിലേക്ക് സന്റാനയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്തായാലും അടുത്ത സീസണിലേക്ക് വലിയ ദൂരമില്ലാത്തതിനാല്‍ ബ്ലാസ്‌റ്റേഴ്‌സ് ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങാന്‍ സാധ്യതയുണ്ട്.

Related Articles

Leave a Reply

Back to top button