ISL

അക്കാര്യത്തില്‍ പെരുത്ത സന്തോഷം; തുറന്നു പറഞ്ഞ് വുക്കുമനോവിച്ച്

കേരള ബ്ലാസ്‌റ്റേഴ്‌സ് ഞായറാഴ്ച്ച എടികെ മോഹന്‍ ബഗാനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ തങ്ങള്‍ മല്‍സരത്തിനായി പൂര്‍ണ സജ്ജരായെന്ന് കോച്ച് ഇവാന്‍ വുക്കുമനോവിച്ച്. ടീമില്‍ ആര്‍ക്കും പരിക്കോ ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ല. ഇത് സന്തോഷം പകരുന്നു. ടീമിലെ എല്ലാവരെയും സെലക്ഷനായി കിട്ടുകയെന്നത് നല്ല കാര്യമാണെന്നും മല്‍സരത്തിന് മുമ്പ് കൊച്ചി നെഹ്‌റു സ്റ്റേഡിയത്തില്‍ പത്രസമ്മേളനത്തില്‍ കോച്ച് പറഞ്ഞു.

വിദേശ താരങ്ങളുടെ പ്രകടനങ്ങളില്‍ താന്‍ സംതൃപ്തനാണ്. ആദ്യ മത്സരത്തിലെ വിജയത്തില്‍ അവര്‍ എല്ലാം സംഭാവന ചെയ്തിട്ടുണ്ട്. എടികെയ്‌ക്കെതിരായ മുന്‍കാല മല്‍സരങ്ങളിലെ റിസല്‍ട്ടുകള്‍ ഭയപ്പെടുത്തുന്നില്ലെന്നും ചോദ്യത്തിന് ഉത്തരമായി കോച്ച് പറഞ്ഞു.

വിദേശ താരങ്ങള്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. പുതിയ താരങ്ങള്‍ മാത്രമല്ല കഴിഞ്ഞ സീസണില്‍ ടീമിനൊപ്പം ഉണ്ടായിരുന്ന താരങ്ങള്‍ വരെ പുതിയ സാഹചര്യവും കലൂരിലെ ഗ്രൗണ്ടുമായി ഇണങ്ങാന്‍ സമയമെടുക്കുമെന്നും വുക്കുമനോവിച്ച് പറഞ്ഞു. കൊച്ചിയിലെ നിറഞ്ഞു കവിഞ്ഞ ആരാധകര്‍ക്ക് പ്രത്യേക നന്ദിയുണ്ടെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button