ISL

ആരാധകര്‍ക്കുള്ള ആ ക്ഷണം പിന്‍വലിച്ച് ക്ഷമ ചോദിച്ച് ബ്ലാസ്‌റ്റേഴ്‌സ് !

കേരള ബ്ലാസ്‌റ്റേഴ്‌സ് വെള്ളിയാഴ്ച്ച നടത്താനിരുന്ന പ്രീസീസണ്‍ സൗഹൃദ മല്‍സരം കാണാന്‍ സീസണ്‍ ടിക്കറ്റെടുത്തവരെ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആ ക്ഷണം പിന്‍വലിച്ചിരിക്കുകയാണ് ക്ലബ്. ക്ഷണിച്ചവര്‍ക്ക് ഇ മെയ്ല്‍ വഴിയാണ് ക്ലബ് തീരുമാനം അറിയിച്ചത്. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് വ്യക്തമല്ല.

പഞ്ചാബ് എഫ്‌സിക്കെതിരേ ബ്ലാസ്റ്റേഴ്‌സിന്റെ ഹോംഗ്രൗണ്ടായ കലൂര്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മല്‍സരം നടക്കുന്നത്. വൈകുന്നേരം നാലിന് നടക്കുന്ന മല്‍സരത്തിലേക്ക് ഒരു മണിക്കൂര്‍ മുമ്പേ എത്തണമെന്നായിരുന്നു ആരാധകരോട് ആവശ്യപ്പെട്ടിരുന്നത്. ഇതാണ് ഇപ്പോള്‍ വേണ്ടെന്ന് വച്ചത്. കൊച്ചിയിലാണ് ഐഎസ്എല്ലിന്റെ ഉദ്ഘാടന മല്‍സരം നടക്കുന്നത്.

ഇതായിരിക്കാം അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മല്‍സരം നടത്താന്‍ ക്ലബ് അധികൃതരെ പ്രേരിപ്പിച്ചത്. സ്റ്റേഡിയത്തിനകത്ത് ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചില നവീകരണ പ്രവര്‍ത്തനങ്ങളും മോടി പിടിപ്പിക്കലും നടക്കുന്നുണ്ട്. ഇതിന്റെയെല്ലാം വീഡിയോയോ ഫോട്ടോയോ ചോര്‍ന്നേക്കുമെന്ന ഭയവും ഒരു പക്ഷേ ആരാധകരെ പ്രവേശിപ്പിക്കാതിരിക്കാന്‍ കാരണമായിട്ടുണ്ടാകും.

Related Articles

Back to top button