ISL

തോറ്റെങ്കിലെന്ത്! മനസു നിറച്ച മഞ്ഞ വീര്യത്തിന്റെ 30 വിപ്ലവ മിനിറ്റുകള്‍!!

 

മുംബൈ സിറ്റിക്കെതിരേ രണ്ടാം പകുതിയില്‍ കണ്ട ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ട വീര്യവും ഒത്തിണക്കവുമാണ് ആരാധകര്‍ ഈ സീസണില്‍ മുഴുവന്‍ പ്രതീക്ഷിക്കുന്നത്. ഫിനിഷിംഗ് ഒഴിച്ചു നിര്‍ത്തിയാല്‍ അത്രത്തോളം മികച്ച നീക്കങ്ങളാണ് ടീമില്‍ നിന്നുണ്ടായത്. എന്നാല്‍ ആല്‍വാരോ വാസ്‌കസ്-പെരേര ഡയസ് ദ്വയം പോലൊരു ഫിനിഷിംഗ് ജോഡികളെ ടീം വല്ലാണ്ട് മിസ് ചെയ്യുന്നു.

നല്ല ഫിനിഷര്‍ ഉണ്ടായിരുന്നെങ്കില്‍ ലക്ഷ്യം കാണാവുന്ന ഒരുപാട് നീക്കങ്ങള്‍ ബ്ലാസ്റ്റേഴ്‌സില്‍ നിന്നുണ്ടായി. കളിക്കാര് തമ്മിലുള്ള ഒത്തിണക്കത്തില്‍ രണ്ടാം പകുതിയിലെ ആദ്യ 15 മിനിറ്റുകള്‍ മനോഹരമായിരുന്നു. കഴിഞ്ഞ സീസണില്‍ ഏറ്റവും നേരത്തെ പ്രീസീസണ്‍ ആരംഭിച്ചതും ഇത്തവണ താമസിച്ചത് പരിശീലനം തുടങ്ങിയതും ഒരുപക്ഷേ കളിക്കാര്‍ തമ്മില്‍ സിങ്കാവുന്നതില്‍ വല്ലാതെ ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ ലൂണയും വാസ്‌കസും ലൂണയും ഡയസുമൊക്കെ തമ്മിലുള്ള നോട്ടങ്ങള്‍ പോലും വലിയ രീതിയില്‍ കളിയെ സ്വാധീനിച്ചിരുന്നു. എന്നാല്‍ ഇത്തവണ അത്തരത്തിലൊരു ആശയവിനിമയത്തിലെ വ്യക്തത പലപ്പോഴും മിസാകുന്നുണ്ട്.

കഴിഞ്ഞ തവണ വാസ്‌കസില്‍ നിന്നു കണ്ട ആ സ്പാര്‍ക്ക് ഇത്തവണ ഇവാന്‍ കല്‍യൂഷ്‌നിയെന്ന ഉക്രെയ്ന്‍കാരനില്‍ തീര്‍ച്ചയായും ഒട്ടും കുറയാതെയുണ്ട്. നിര്‍ഭാഗ്യങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ രണ്ടാംപകുതിയില്‍ സമനിലയോടെയെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന് കളി അവസാനിപ്പിക്കാമായിരുന്നു. തോറ്റെങ്കിലും ടീമിനും ആരാധകര്‍ക്കും അത്ര മോശം കളിയായിരുന്നില്ല കഴിഞ്ഞതെന്ന് തീര്‍ച്ചയായും പറയാനാകും.

ലീഗ് നാലിലൊന്ന് പോലും പിന്നിട്ടിട്ടില്ല. അതുകൊണ്ട് തന്നെ ആരാധകര്‍ക്കും താരങ്ങള്‍ക്കും നിരാശ വേണ്ട. തിരിച്ചുവരാനുള്ള തീപ്പൊരിയെല്ലാം ഈ ടീമിലുണ്ട്. സുഖദു:ഖങ്ങളില്‍ ടീമിനൊപ്പം ഉണ്ടായിരുന്ന ആരാധകരുടെ നിലയ്ക്കാത്ത പിന്തുണയുണ്ടെങ്കില്‍ അസാധ്യമായി ഒന്നുമില്ല. രണ്ടാംപകുതിയിലെ പോരാട്ടവീര്യം ഒരു തിരിച്ചുവരവിന്റെ നാന്ദി കുറിക്കലാകട്ടെ.

Related Articles

Back to top button