Football

സീസണ്‍ തുടങ്ങും മുമ്പ് കലൂര്‍ സ്റ്റേഡിയത്തില്‍ കളിക്കാന്‍ ബ്ലാസ്റ്റേഴ്‌സ്; മല്‍സരം നാളെ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കലൂര്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് പന്തു തട്ടുന്നു. സെപ്റ്റംബര്‍ 30 ന് നടക്കുന്ന മല്‍സരത്തിലെ എതിരാളികള്‍ ഐലീഗ് വമ്പന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബാണ്. വൈകുന്നേരം നാലിന് നടക്കുന്ന മല്‍സരത്തില്‍ സീസണ്‍ ടിക്കറ്റെടുത്ത ആരാധകരില്‍ ചിലര്‍ക്കാണ് കളി കാണാന്‍ അവസരം ലഭിക്കുക.

കോവിഡ് ശേഷം ആദ്യമായിട്ടാണ് ബ്ലാസ്‌റ്റേഴ്‌സ് ഇവിടെ ഇത്ര വലിയൊരു മല്‍സരം കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സന്തോഷ് ട്രോഫി യോഗ്യത റൗണ്ട് മല്‍സരങ്ങള്‍ക്ക് കലൂര്‍ സ്‌റ്റേഡിയം വേദിയായിരുന്നു. അതല്ലാതെ വേറെ മല്‍സരങ്ങളൊന്നും തന്നെ ഇവിടെ നടന്നിരുന്നില്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ ചില പരസ്യങ്ങളും നാളെ ചിത്രീകരിക്കുന്നുണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. ലൈവ് സംപ്രേക്ഷണം ഉണ്ടാകുമോയെന്ന കാര്യം വ്യക്തമല്ല.

Related Articles

Back to top button