ISL

അങ്ങനെ കൈവിടില്ല ആരാധകര്‍; കുറവെങ്കിലും ഗ്യാലറി സജീവം!

കേരള ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ച്ചയായി രണ്ട് മല്‍സരങ്ങള്‍ തോറ്റെങ്കിലും കൊച്ചി നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആവേശത്തിന് വലിയ കുറവില്ല. ആദ്യ രണ്ടു മല്‍സരങ്ങളെ അപേക്ഷിച്ച് ആരാധകരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ആവേശത്തിന് തെല്ലും കുറവില്ല.

അവധി ദിവസമല്ലാത്തത് ഗ്യാലറികള്‍ പൂര്‍ണമായി നിറയുന്നതിന് തടസമായിട്ടുണ്ട്. എങ്കിലും 70 ശതമാനത്തിന് മുകളില്‍ ടിക്കറ്റുകള്‍ വിറ്റിട്ടുണ്ട്. നല്ലരീതിയില്‍ ആവേശത്തില്‍ തന്നെയാണ് ആരാധകര്‍. മുംബൈ സിറ്റിക്കെതിരായ ഈ മല്‍സരം ജയിച്ചാല്‍ അടുത്ത കളികള്‍ക്ക് കൂടുതല്‍ ടിക്കറ്റ് വിറ്റു പോകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

Related Articles

Back to top button