Cricket

ഉള്ളില്‍ ചിരിച്ച് കങ്കാരുക്കള്‍; ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത് പാക് ദുര്‍വിധി!

ഐസിസി ട്വന്റി-20 ലോകകപ്പില്‍ ആതിഥേയരായ ഓസ്‌ട്രേലിയയ്ക്ക് സെമിയിലേക്കുള്ള പ്രതീക്ഷ മങ്ങുന്നു. ഗ്രൂപ്പ് ഒന്നില്‍ മൂന്നു മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ വെറും 3 പോയിന്റോടെ നാലാം സ്ഥാനത്താണ് കങ്കാരുക്കള്‍. ഇനി വെറും രണ്ട് മല്‍സരം മാത്രം ബാക്കിനില്‍ക്കി സ്വന്തം ജയങ്ങള്‍ക്കൊപ്പം ഭാഗ്യം കൂടി ഉണ്ടെങ്കില്‍ മാത്രമേ അവര്‍ അവസാന നാലിലെത്തുകയുള്ളൂ. നെഗറ്റീവ് നെറ്റ് റണ്‍റേറ്റും ഓസീസിനെ പിന്നോട്ടു വലിക്കുന്നുണ്ട്.

അയര്‍ലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെതിരേ ആണ് ഓസ്‌ട്രേലിയയുടെ ഇനിയുള്ള കളികള്‍. ഈ കളികളില്‍ വന്‍ മാര്‍ജിനിലുള്ള ജയമാണ് അവര്‍ ലക്ഷ്യമിടുന്നത്. ഈ രണ്ടു കളികളിലും ജയിച്ചാല്‍ ഫിഞ്ചിന്റെ സംഘത്തിന് 7 പോയിന്റാകും. ഈ 7 പോയിന്റ് മാത്രം അവരെ സെമിയിലേക്ക് എത്തിക്കില്ല. ഇംഗ്ലണ്ട്, ശ്രീലങ്ക ടീമുകള്‍ ബാക്കിയുള്ള മല്‍സരങ്ങളില്‍ വഴങ്ങുന്ന തോല്‍വിയും അവരുടെ അവസാന നാലിലേക്കുള്ള വഴിയില്‍ നിര്‍ണായകമാകും.

ന്യൂസിലന്‍ഡിന് ഇനി മൂന്ന് മല്‍സരങ്ങളുണ്ട്. ഇതില്‍ രണ്ടെണ്ണം ജയിച്ചാല്‍ തന്നെ അവര്‍ ഏകദേശം സേഫ് സോണിലെത്തും. മികച്ച നെറ്റ് റണ്‍റേറ്റ് തന്നെ കാരണം. ഇതില്‍ ഒരു മല്‍സരം ഇംഗ്ലണ്ടുമായിട്ടാണ്.

ഈ മല്‍സരം ഇംഗ്ലണ്ട് തോല്‍ക്കുകയാണെങ്കില്‍ ഓസ്‌ട്രേലിയ ആയരിക്കും ഏറെ സന്തോഷിക്കുക. ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനോട് തോല്‍ക്കുകയും ഇംഗ്ലണ്ട് ശ്രീലങ്കയെ തോല്‍പ്പിക്കുകയും ചെയ്‌തെന്ന് കരുതുക.

അങ്ങനെ സംഭവിച്ചാല്‍ ഇംഗ്ലണ്ടിന് 5 കളിയില്‍ നിന്ന് 5 പോയിന്റാകും. ഇതോടെ ഇംഗ്ലണ്ടിന്റെ കാര്യം തീരുമാനമാകും. ന്യൂസിലന്‍ഡിനെ കൂടാതെ ബാക്കിയുള്ള ഒരു സ്‌പോട്ടിനായി ലങ്ക, അയര്‍ലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകളാകും ഉണ്ടാകുക. അവസാന രണ്ടു കളിയും ജയിച്ച് അങ്ങനെ വന്നാല്‍ കങ്കാരുക്കള്‍ക്ക് സെമിയിലെത്താം.

Related Articles

Back to top button