CricketTop Stories

മീഡിയ മാസ്‌റ്റേഴ്‌സ് കേരളയ്ക്ക് തകര്‍പ്പന്‍ ജയം

കളമശേരി സെന്റ് പോള്‍സ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന സെലിബ്രിറ്റി ഹീറോസ് കപ്പില്‍ മീഡിയ മാസ്റ്റേഴ്‌സ് കേരളയ്ക്ക് നാലു വിക്കറ്റിന്റെ മിന്നുംജയം. ഗ്രൂപ്പ് എയില്‍ കേരള ഫിലീം ബ്ലാസ്റ്റേഴ്‌സിനെയാണ് മീഡിയ ടീം തോല്‍പ്പിച്ചത്. ആദ്യം ബാറ്റുചെയ്ത ഫിലീം ബ്ലാസ്റ്റേഴ്‌സിന് 15 ഓവറില്‍ 79 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗില്‍ മീഡിയ മാസ്റ്റേഴ്‌സ് 11.1 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംകണ്ടു.

മീഡിയ മാസ്റ്റേഴ്‌സിനായി ശ്രീനിഷ് പൈ 29 റണ്‍സെടുത്തപ്പോള്‍ 23 റണ്‍സുമായി ലിജോ എംജി പുറത്താകാതെ നിന്നു. ആദ്യം ബാറ്റുചെയ്ത ഫിലീം ബ്ലാസ്റ്റേഴ്‌സിനെ ചെറിയ സ്‌കോറിലൊതുക്കിയത് ക്യാപ്റ്റന്‍ കൃഷ്ണകുമാര്‍ അടങ്ങുന്ന ബൗളിംഗ് നിരയുടെ മികവിലാണ്. രണ്ട് ഓവറില്‍ വെറും ആറു റണ്‍സ് വഴങ്ങി കൃഷ്ണകുമാര്‍ മൂന്നു വിക്കറ്റെടുത്തു. അനൂപ്, ശ്രീരാഗ് എന്നിവര്‍ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. ശനിയാഴ്ച്ച രാവിലെ 7.30നാണ് മീഡിയ മാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Related Articles

Leave a Reply

Back to top button