FootballTop Stories

റിസര്‍വ് ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സും, ഒരുമാസം നീണ്ടുനില്‍ക്കും

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ക്ലബുകളുടെ റിസര്‍വ് ടീമുകള്‍ പങ്കെടുക്കുന്ന റിസര്‍വ് ലീഗ് ഏപ്രില്‍ 15ന് ആരംഭിക്കും. മേയ് 20 വരെ നീണ്ടു നില്‍ക്കുന്ന ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സും പങ്കെടുക്കും. ഐഎസ്എല്ലില്‍ കളിച്ച ചില ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ഈ ലീഗില്‍ കളിക്കും. സീനിയര്‍ ടീമിനൊപ്പം കൂടുതല്‍ അവസരങ്ങള്‍ കിട്ടാത്ത കളിക്കാര്‍ക്ക് മത്സര പരിചയം നല്‍കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍. സീനിയര്‍ ടീം കോച്ച് ഇവാന്‍ വുക്കുമനോവിച്ചും ഇക്കാര്യത്തില്‍ സമ്മതം മൂളിയിട്ടുണ്ട്.

ഗോവയില്‍ തന്നെയാണ് ലീഗ് നടക്കുക. മത്സരം ഐഎസ്എല്ലിന്റെ യുട്യൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. എടികെ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ഒഡീഷ എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമുകള്‍ റിസര്‍വ് ലീഗില്‍ കളിക്കുന്നില്ല. യുവതാരങ്ങള്‍ക്ക് തങ്ങളുടെ കഴിവ് തെളിയിക്കാന്‍ കിട്ടുന്ന മികച്ച അവസരമാണ് റിസര്‍വ് ലീഗ്.

Related Articles

Leave a Reply

Back to top button