ISLTop Stories

ഗില്‍ കൊള്ളാം, പക്ഷേ എന്റെ വോട്ട് കട്ടിമണിക്ക്, ഹൈദരാബാദ് കോച്ച്

ഈ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മിന്നും പ്രകടനത്തിന് കാരണമായത് ഗോള്‍കീപ്പര്‍ പ്രഭുക്ഷാന്‍ ഗില്ലിന്റെ പ്രകടനമാണ്. വലയ്ക്കു മുന്നില്‍ മിന്നല്‍പ്പിണരായി മാറിയ ഗില്ലിന്റെ പ്രകടനം വലിയതോതില്‍ പ്രശംസിക്കപ്പെടുകയും ചെയ്തു. ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരവും ഇത്തവണ ഗില്ലിനാണ് ലഭിച്ചത്. എന്നാല്‍ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഗില്ലിന് ശോഭിക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഹൈദരാബാദ് കോച്ച് മാനോലോ മാര്‍ക്വസ് താരത്തെ പ്രശംസിച്ച് എത്തിയിരിക്കുന്നു.

ഗില്‍ നന്നായി സീസണില്‍ കളിച്ചു. എന്നാല്‍ എന്റെ വോട്ട് ലക്ഷ്മികാന്ത് കട്ടിമണിക്കാണ് (ഹൈദരാബാദ് ഗോള്‍കീപ്പര്‍). മികച്ച ഒരു ഗോളിയെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ കട്ടിമണിയെ പിന്തുണയ്ക്കും. കാരണം അത്ര മികച്ച പ്രകടനമാണ് അദേഹം നടത്തിയതെന്ന് കോച്ച് പറയുന്നു. ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കട്ടിമണി നടത്തിയ പ്രകടനത്തെ ലോകോത്തരമെന്നാണ് അദേഹം വിശേഷിപ്പിച്ചത്.

Related Articles

Leave a Reply

Back to top button