Football

ഷൈജു ദാമോദരനെതിരേ വന്‍ പ്രതിഷേധവുമായി ആരാധകര്‍; അഭിമുഖത്തില്‍ അതിരുവിട്ടെന്ന്!

കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ കാല്‍പാദത്തില്‍ ചുംബിച്ച ഐഎസ്എല്‍ കമന്റേറ്റര്‍ ഷൈജു ദാമോദരനെതിരേ വ്യാപക പ്രതിഷേധം. സ്വന്തം യുട്യൂബ് ചാനലിലേക്ക് ബ്ലാസ്റ്റേഴ്‌സ് താരം ഇവാന്‍ കല്‍യൂഷ്‌നിയെ അഭിമുഖം ചെയ്യുന്നതിനിടെയാണ് ഷൈജു താരത്തിന്റെ കാലെടുത്ത് വച്ച് കേരളത്തിന്റെ പേരില്‍ ചുംബനം നല്‍കിയത്.

കാല്‍പ്പാദം സ്വന്തം മടിയില്‍വച്ച് ഇവാനെ പ്രശംസിച്ച ശേഷം ഷൈജു ദാമോദരന്‍ ഇവാന്റെ കാല്‍പാദത്തിന്റെ അടിയില്‍ ചുംബിക്കുകയായിരുന്നു. കേരളത്തിന്റെ പേരില്‍ അവര്‍ക്കു വേണ്ടിയാണ് താന്‍ ചുംബിക്കുന്നതെന്ന് പറഞ്ഞതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ഷൈജുവിന്റെ പ്രവര്‍ത്തിക്കെതിരേ വലിയ കതോതില്‍ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഈ സംഭവം വിവാദമായതോടെ കഴിഞ്ഞ വര്‍ഷം ഷൈജു ദാമോദരന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രസംഗിക്കുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ഐഎസ്എല്‍ മലയാളം കമന്ററിയെ ജനപ്രിയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച കമന്റേറ്ററാണ് ഷൈജു. ഐഎസ്എല്ലിന്റെ വിവിധ പ്രീമാച്ച് കമന്ററികളിലും നിത്യസാന്നിധ്യമാണ് മുമ്പ് മാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ച ഷൈജു ദാമോദരന്‍.

Related Articles

Back to top button