Football

അവര്‍ക്കു നെയ്മര്‍ ഉണ്ടല്ലോ! വാചാലനായി മെസിയുടെ പ്രതികരണം!

ലോകകപ്പിനുള്ള അവസാനവട്ട തയ്യാറെടുപ്പിനായി ലയണല്‍ മെസിയും അര്‍ജന്റീനയും. ലോകകപ്പ് ജേതാക്കളാവാന്‍ ഏറ്റവും അധികം സാധ്യത കല്പിക്കുന്ന ടീമുകളില്‍ മുന്‍പന്തിയിലാണ് അര്‍ജന്റീന. എന്നാല്‍ മെസിയോട് ആരാവും ലോകകപ്പ് ജേതാക്കളാവുക എന്നു ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് കൃത്യമായ മറുപടിയുണ്ട്.

അദ്ദേഹം പറയുന്നതെന്തെന്നാല്‍ ലോകകപ്പിന് എത്തുന്ന എല്ലാ ടീമുകളും മികച്ചവര്‍ തന്നെയാണ്. എല്ലാവര്‍ക്കും കിരീട സാധ്യതകളും ഉണ്ട്. ഫ്രാന്‍സ് മികച്ച ടീമാണ്. പരുക്കിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അവര്‍ അപകടകാരികളാണ്. സ്‌പെയിനിനും നല്ല ഒരു സ്‌ക്വാഡ് ഉണ്ട്. എല്ലാവരും പറയുന്നത് പോലെ ഞങ്ങളും ഇപ്പോള്‍ മികച്ച രൂപത്തിലാണ് മുന്നോട്ട് പോവുന്നത്. അതെനിക്ക് വളരെ സന്തോഷം നല്‍കുന്നു.

ഞങ്ങളെ പോലെ തന്നെ മികച്ച പ്രകടനമാണ് ബ്രസീല്‍ കാഴ്ച വെക്കുന്നത്. അവര്‍ ഒരുപാട് പ്രതിഭകള്‍ ഉള്ള ടീമാണ്. അവര്‍ക്ക് വളരെ അധികം കിരീട സാധ്യത കല്‍പ്പിക്കുന്നുണ്ട്. മാത്രമല്ല അവര്‍ക്ക് നെയ്മര്‍ ഉണ്ടല്ലോ എന്നാണ് മെസി കൂട്ടിച്ചേര്‍ക്കുന്നത്. മെസിയും നെയ്മറും തമ്മിലുള്ള സൗഹൃദം ഫുട്‌ബോള്‍ ലോകം ഒന്നടങ്കം ഏറ്റെടുത്ത ഒന്നാണ്. ഇരുവരും കളിക്കളത്തിന് അകത്തും പുറത്തും കൃത്യമായ പരസ്പര ധാരണയോടെ ആണ് മുന്നോട്ട് പോകുന്നത്.

ലോകകപ്പിന് ചിരവയിരികളായ രണ്ടു ടീമുകളെ മുന്നില്‍ നിന്ന് നയിക്കുമ്പോളും അവര്‍ തമ്മിലുള്ള സൗഹൃദം വേറിട്ട് നില്‍ക്കും എന്നത് ഉറപ്പാണ്. ഇപ്പോള്‍ ഇതാ ബ്രസീല്‍ ടീമിനെ കുറിച്ച് പറയുമ്പോളും മെസിക്ക് പറയാനുള്ളത് തന്റെ പ്രിയ സുഹൃത്തായ നെയ്മറിന്റെ മികവിനെ കുറിച്ച് തന്നെയാണ്. ഇരു ടീമുകളും വിജയിച്ച് മുന്നോട്ട് വരുകയാണെങ്കില്‍ സെമി ഫൈനലില്‍ ഉറ്റ ചങ്ങാതികള്‍ തമ്മിലുള്ള സ്‌നേഹം നിറഞ്ഞ ഒരു മത്സരം കാണാന്‍ സാധിക്കും. അതിനായുള്ള കാത്തിരിപ്പില്‍ തന്നെയാണ് ഇരുവരുടെയും ആരാധകര്‍.

Related Articles

Back to top button