Football

ലോകകപ്പില്‍ പുറത്തായി തിരിച്ചെത്തിയ ഉടന്‍ പാര്‍ട്ടി നടത്തി നെയ്മര്‍; വിമര്‍ശനവുമായി ആരാധകര്‍!

ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായ ശേഷം ബ്രസീലില്‍ തിരിച്ചെത്തിയ നെയ്മര്‍ സഹോദരിയുടെ വീട്ടില്‍ വലിയ പാര്‍ട്ടി നടത്തിയതിനെതിരേ വിമര്‍ശനം ശക്തം. വിവിധ മാധ്യമങ്ങളില്‍ സല്‍ക്കാരത്തിന്റെ വാര്‍ത്ത വന്നതോടെ ആരാധകര്‍ നെയ്മറിന്റെ പ്രവര്‍ത്തിക്കെതിരേ രംഗത്തു വന്നു.

സാവോ പോളോയിലെ സഹോദരിയുടെ വീട്ടില്‍ വച്ചായിരുന്നു സല്‍ക്കാരം നടത്തിയത്. സംഭവം ലീക്കാകാതിരിക്കാന്‍ വലിയ മുന്നൊരുക്കവും നടത്തിയിരുന്നതായി സ്പാനിഷ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലിലെ വന്‍കിട സെലിബ്രിറ്റികളും പാര്‍ട്ടിയില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട് പറയുന്നു.

ബ്രസീല്‍ തോറ്റതിന്റെ വിഷമത്തിലിരിക്കുന്ന ആരാധകര്‍ നെയ്മറിനെതിരേ രംഗത്തു വന്നിട്ടുണ്ടെന്നും മാര്‍ക്കയുടെ റിപ്പോര്‍ട്ടിലുണ്ട്. രാജ്യം പുറത്തായതിന് പിന്നാലെ ഇത്തരത്തില്‍ പാര്‍ട്ടി നടത്തുന്നത് അത്ര ശരിയല്ലെന്നാണ് പല കമന്റുകളും. അതേസമയം സംഭവത്തില്‍ നെയ്മര്‍ പ്രതികരണം നടത്തിയിട്ടില്ല.

ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റതോടെ പരിശീലകന്‍ ടിറ്റെ സ്ഥാനം രാജിവച്ചിരുന്നു. ഇനിയൊരു വിദേശ പരിശീലകനായിരിക്കും വരികയെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടായേക്കും.

Related Articles

Back to top button