Football

ഒച്ചോവയ്ക്ക് വന്‍ ഓഫറുമായി മെക്‌സിക്കന്‍ താരസുന്ദരി; അന്തംവിട്ട് ആരാധകര്‍!

പോളണ്ടിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ലെവന്‍ഡോസ്‌കിയുടെ പെനാല്‍റ്റി തടുത്ത് ഹീറോ ആയിരിക്കുകയാണ് മെക്‌സിക്കോ ഗോള്‍കീപ്പര്‍ ഗിലര്‍മോ ഒച്ചോവ. ലോകകപ്പുകളില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന ഒച്ചോവയുടെ സാന്നിധ്യം തന്നെയാണ് മെക്‌സിക്കോയുടെ ലോകകപ്പ് സ്വപ്‌നങ്ങളെ സജീവമായി നിലനിര്‍ത്തുന്നത്.

മെക്‌സിക്കോയില്‍ ഒച്ചോവയ്ക്ക് ഓഫറുകളുടെ പെരുമഴയാണ്. അതിലൊന്നാണ് അവിടുത്തെ സൂപ്പര്‍ മോഡലായ വന്‍ഡാ എസ്പിനോസയുടെ ഓഫര്‍. ലോകകപ്പ് നേടാന്‍ സാധിച്ചാല്‍ ഒരു രാത്രി ഒച്ചോവയ്‌ക്കൊപ്പം തനിച്ച് ചെലവഴിക്കാമെന്നാണ് താരസുന്ദരിയുടെ ഓഫര്‍.

മെക്‌സിക്കോയില്‍ വന്‍ സ്വാധീനമുള്ള സൂപ്പര്‍ മോഡലാണ് എസ്പിനോസയെന്ന സുന്ദരി. 1986 നു ശേഷം ഒരിക്കല്‍ പോലും ക്വാര്‍ട്ടര്‍ ഫൈനല്‍ കടക്കാന്‍ മെക്‌സിക്കോയ്ക്ക് സാധിച്ചിട്ടില്ല. ഇത്തവണ ആ നേട്ടം കൈവരിക്കാന്‍ ടീമിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ടീമിനെ പ്രചോദിപ്പിക്കാന്‍ വിവിധ കമ്പനികളും സെലിബ്രിറ്റികളും വലിയ ഓഫറാണ് ടീമംഗങ്ങള്‍ക്ക് നല്‍കുന്നത്. അത്തരത്തിലൊരു ഓഫറാണ് ഒച്ചോവയെയും തേടിയെത്തിയിരിക്കുന്നത്. എന്നാല്‍ താരസുന്ദരിയുടെ ഓഫറിനോട് ഒച്ചോവ ഒരു പ്രതികരണവും നടത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

ഗ്രൂപ്പ് സിയില്‍ പോളണ്ടിനോട് സമനില വഴങ്ങേണ്ടി വന്നതോടെ ഇനിയുള്ള രണ്ട് മല്‍സരങ്ങളും മെക്‌സിക്കോയ്ക്ക് നിര്‍ണായകമായി മാറി. അര്‍ജന്റീനയെയും സൗദി അറേബ്യയെയുമാണ് മെക്‌സിക്കോ ഇനി നേരിടേണ്ടത്. പ്രീക്വാര്‍ട്ടറില്‍ കടക്കാന്‍ ഇനിയുള്ള മല്‍സരങ്ങളില്‍ ജയം അനിവാര്യമാണ്.

Related Articles

Back to top button