Football

സൗദി അറേബ്യയെ വിറപ്പിച്ച് ഇന്ത്യന്‍ യുവനിര!! തോറ്റെങ്കിലും അകത്ത്

അണ്ടര്‍ 17 ഏഷ്യാകപ്പില്‍ സൗദി അറേബ്യയോട് 2-1ന് പൊരുതിത്തോറ്റ് ഇന്ത്യന്‍ കുട്ടികള്‍. കളിയുടെ തുടക്കത്തില്‍ ഇന്ത്യ നേടിയ ഒളിമ്പിക് ഗോള്‍ റഫറി അംഗീകരിച്ചിരുന്നെങ്കില്‍ മല്‍സരഫലം തന്നെ മറ്റൊന്നായേനെ. ഗ്രൂപ്പ് ഡിയില്‍ ശക്തരായ സൗദി ഒന്നാം സ്ഥാനക്കാരായി പ്രധാന ടൂര്‍ണമെന്റിന് യോഗ്യത നേടി.

മികച്ച ആറ് റണ്ണേഴ്‌സപ്പുമാരില്‍ ഒരാളായി ഇന്ത്യയും അടുത്ത വര്‍ഷത്തെ പ്രധാന ടൂര്‍ണമെന്റിലേക്ക് എത്തി. ഗ്രൂപ്പിലെ മറ്റ് മൂന്ന് മല്‍സരങ്ങളും വലിയ മാര്‍ജിനില്‍ തന്നെയാണ് ഇന്ത്യ ജയിച്ചു കയറിയത്. നിരവധി തവണ ലോകകപ്പ് കളിച്ചിട്ടുള്ള സൗദിയുടെ യുവനിരയ്‌ക്കെതിരേ അവരുടെ തട്ടകത്തില്‍ ഗംഭീര പ്രകടനമാണ് ടീം പുറത്തെടുത്തത്.

തുടക്കം മുതല്‍ പലകുറി സൗദി ഗോള്‍പോസ്റ്റില്‍ അപകടം വിതയ്ക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി. കളിയുടെ തുടക്കത്തിലേയുള്ള ഗോള്‍ കിട്ടിയിരുന്നെങ്കില്‍ ചരിത്രം തന്നെ മാറിയേനെ. എങ്കിലും അഭിമാനത്തോടെ തന്നെ നാട്ടിലേക്ക് ടീമിന് മടങ്ങാം.

Related Articles

Back to top button