Football

സിദാന്‍ മുതല്‍ കക്ക വരെയുള്ള ക്ലബില്‍ മെസി ഒന്‍പതാമന്‍!!

അങ്ങനെ അയാള്‍ പൂര്‍ണനായിരിക്കുന്നു. ഫിഫ ലോകകപ്പിലും കിരീടം ചൂടിയതോടെ ലയണല്‍ മെസിയെ വിശേഷിപ്പിക്കാന്‍ ഏറ്റവും ലളിതമായ വിശേഷണം അതായിരിക്കും. ലോകകപ്പ് കൂടി നേടിയതോടെ ചാമ്പ്യന്‍സ് ലീഗും ബാലണ്‍ ഡിയോറും ഒപ്പം നേടിയ കളിക്കാരുടെ പട്ടികയിലെ ഒന്‍പതാമനായി മെസി മാറി.

ബോബി ചാള്‍ട്ടനാണ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം. മെസിക്ക് മുമ്പ് അവസാനമായി ഈ നേട്ടം സ്വന്തമാക്കിയ താരം ബ്രസീലിന്റെ കക്കയാണ്. 2007 ല്‍ ബാലണ്‍ ഡിയോര്‍ നേടിയ കക്ക ഇതിനു മുമ്പ് എസി മിലാനൊപ്പം ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയിരുന്നു.

ഈ മൂന്ന് നേട്ടവും ഒന്നിച്ച് സ്വന്തമാക്കിയ താരങ്ങള്‍ ഇവരാണ്- ബോബി ചാള്‍ട്ടന്‍, ഫ്രാന്‍സ് ബെക്കന്‍ബേവര്‍, ജെറാള്‍ഡ് മുള്ളര്‍, പൗളോ റോസി, സിനദീന്‍ സിദാന്‍, റിവാള്‍ഡോ, റൊണാള്‍ഡീഞ്ഞോ, കക്ക, മെസി. ലോകകപ്പ് നേട്ടത്തോടെ മെസിയുടെ കരിയറില്‍ ഇനി നേടാന്‍ പ്രധാന കിരീടങ്ങളൊന്നുമില്ല.

Related Articles

Back to top button