Football

മെസിയുമായുള്ള പന്തയത്തില്‍ പോളണ്ട് ഗോളി സെസ്‌നി തോറ്റു! മെസിക്ക് കിട്ടുക 10,000 രൂപ!

പോളണ്ടിനെ 2-0ത്തിന് തോല്‍പ്പിച്ച് അര്‍ജന്റീന ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലേക്ക് രാജകീയമായി തന്നെ കടന്നു. നിര്‍ണായക മല്‍സരത്തില്‍ തോറ്റെങ്കിലും രണ്ടാംസ്ഥാനക്കാരായി പോളണ്ടും അവസാന പതിനാറില്‍ ഇടംപിടിച്ചു. ലയണല്‍ മെസി പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് അടക്കം നിരവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ കണ്ടതായിരുന്നു അര്‍ജന്റീന-പോളണ്ട് മല്‍സരം.

ഈ മല്‍സരത്തിലെ ഹീറോകളിലൊന്ന് പോളണ്ട് ഗോള്‍കീപ്പര്‍ സെസ്‌നിയായിരുന്നു. ഇല്ലാത്ത പെനാല്‍റ്റി വാര്‍ വഴി കൊടുത്തെങ്കിലും ഇടത്തേക്ക് പറന്ന് മെസിയുടെ പെനാല്‍റ്റി ഷോട്ട് തട്ടിയകറ്റി സെസ്‌നി പോളണ്ടിന്റെ ഹീറോയായി. ഈ ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് സെസ്‌നി പെനാല്‍റ്റി രക്ഷപ്പെടുത്തുന്നത്.

ഇപ്പോഴിതാ പെനാല്‍റ്റി രക്ഷപ്പെടുത്തിയിട്ടും മെസിയുമായുള്ള പന്തയത്തില്‍ താന്‍ തോറ്റ കഥ തുറന്നു പറയുകയാണ് സെസ്‌നി. താരം പറയുന്നതിങ്ങനെ- പെനാല്‍റ്റി വിധിച്ച സംഭവം നടന്ന ശേഷം റഫറി വാറിന്റെ സഹായം തേടി. ഈ സമയം താനും മെസിയും സംസാരിച്ചിരുന്നു. മെസി അതു പെനാല്‍റ്റിയാകുമെന്ന് ഉറപ്പിച്ചു പറഞ്ഞു.

ഫൗള്‍ അല്ലെന്ന് ഉറപ്പുള്ള താന്‍ പെനാല്‍റ്റി കിട്ടില്ലെന്നും പറഞ്ഞു. ഞങ്ങള്‍ 100 പൗണ്ടിന് പന്തയവും പിടിച്ചു. വാര്‍ വിധി വന്നപ്പോള്‍ പെനാല്‍റ്റി, എന്റെ പതിനായിരം രൂപയോളം പോകുകയും ചെയ്തു-സെസ്‌നി പറയുന്നു. പൈസ പോയെങ്കിലും ടീം പ്രീക്വാര്‍ട്ടറില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്നായിരുന്നു സെസ്‌നിയുടെ പ്രതികരണം.

അര്‍ജന്റീനയ്‌ക്കെതിരേ പത്ത് പേരെയും വച്ച് പ്രതിരോധിച്ചു കളിച്ച പോളണ്ടിനെതിരേ മുപ്പത്തിയൊന്‍പതാം മിനിറ്റിലാണ് അര്‍ജന്റീനയ്ക്ക് പെനാല്‍റ്റി ലഭിച്ചത്. മെസിയുടെ കിക്ക് പോളണ്ടിന്റെ സൂപ്പര്‍മാന്‍ ഗോളി സെസ്നി അത്ഭുതരമായി രക്ഷപ്പെടുത്തുന്നത് ഞെട്ടലോടെയാണ് ലോകം കണ്ടു തരിച്ചുപോയത്. ഇത് രണ്ടാം തവണയാണ് മെസി ഒരു ലോകകപ്പില്‍ പെനാല്‍റ്റി പാഴാക്കുന്നത്.

ഈ ലോകകപ്പില്‍ തന്നെ സെസ്‌നി തടയുന്ന രണ്ടാമത്തെ പെനാല്‍റ്റിയാണിത്. സെസ്‌നി തന്നെയായിരുന്നു അര്‍ജന്റീനയ്ക്ക് മുന്നിലെ ഏറ്റവും വലിയ പ്രതിരോധം. പത്ത് പേരെ വവച്ച് കോട്ട കെട്ടിയിട്ടും എട്ട് തവണ മെസി അത് ഭേദിച്ച് അകത്തു കടന്നു. ഇരുപത്തിരണ്ട് ഷോട്ടുകളാണ് അവര്‍ തൊടുത്തത്. അതില്‍ പതിനൊന്നെണ്ണം പോസ്റ്റിലേയ്ക്ക് തന്നെ. ഇതില്‍ ഏഴെണ്ണം മെസിയുടെ വക തന്നെ.

Related Articles

Back to top button