Football

ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ലക്ഷ്യം കിരീടമല്ല!! അതുക്കും മേലെ!

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മല്‍സരങ്ങള്‍ പകുതിയോട് അടുക്കുകയാണ്. ഈ ആഴ്ച്ചത്തെ പോരാട്ടങ്ങളോടെ ടീമുകള്‍ പത്തു മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കും. ദൈര്‍ഘ്യമേറിയ ലീഗിന്റെ ആദ്യ ഘട്ടത്തില്‍ മൂന്ന് ടീമുകളൊഴികെ ബാക്കി എട്ട് ടീമുകളും കൃത്യമായ ട്രാക്കില്‍ തന്നെയാണ്.

തുടക്കത്തിലെ പതര്‍ച്ചയ്ക്കു ശേഷം ഏറ്റവും സ്ഥിരതയുള്ള രണ്ട് ടീമുകളിലൊന്നായി കേരള ബ്ലാസ്റ്റേഴ്‌സ് മാറിയിട്ടുണ്ട്. മുംബൈ സിറ്റി എഫ്‌സിയാണ് ഈ സീസണിന്റെ ടീമായി മാറിയിരിക്കുന്നത്. കളിക്കുന്നതെല്ലാം ജയിക്കുന്നുവെന്ന് മാത്രമല്ല എതിര്‍വലയില്‍ ഗോള്‍വര്‍ഷം നടത്തിയാണ് അവരുടെ കുതിപ്പ്.

ഇതുവരെ 30 ഗോളുകള്‍ അവര്‍ എതിര്‍വലയില്‍ കയറ്റി. രണ്ടും മൂന്നും സ്ഥാനത്തുള്ള ഹൈദരാബാദിന്റെയും എടികെയുടെയും മൊത്തം ഗോളുകള്‍ എടുത്താലും മുംബൈയ്ക്ക് ഒറ്റയ്ക്ക് നേടിയതിന്റെ ഒപ്പമേ വരുന്നുള്ളൂ.

ബ്ലാസ്റ്റേഴ്‌സും ആദ്യത്തെ താളംതെറ്റലിനു ശേഷം കൃത്യമായി തന്നെ മുന്നേറുന്നുണ്ട്. അവസാനം കളിച്ച അഞ്ചില്‍ അഞ്ചും ജയിച്ചാണ് ഇവാന്‍ വുക്കുമനോവിച്ചും സംഘവും മുന്നേറുന്നത്. ഇത്തവണ വലിയൊരു ലക്ഷ്യം മുന്നില്‍ കണ്ടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കങ്ങള്‍. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടുകയാണ് ലക്ഷ്യം. അതിനായി മുന്നിലുള്ള ഏറ്റവും വലിയ കടമ്പ മുംബൈ സിറ്റിയാണ്.

ഇത്തവണ ലീഗ് ഘട്ടത്തില്‍ ചാമ്പ്യന്മാര്‍ ആകുന്നവര്‍ കഴിഞ്ഞ തവണത്തെ പ്ലേറ്റ് ചാമ്പ്യന്മാരായ ജെംഷഡ്പൂര്‍ എഫ്‌സിയുമായി പ്ലേഓഫ് കളിക്കേണ്ടതുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനായാല്‍ ക്ലബിനെ സംബന്ധിച്ച് അതു സാമ്പത്തികമായി വലിയ നേട്ടമാകും സമ്മാനിക്കുക. ഈ സീസണില്‍ തന്നെ ലാഭത്തിലെത്താന്‍ ഇതുവഴി സാധിക്കും.

കിരീടം നേടുന്നതിനേക്കാള്‍ ടീം മാനേജ്ന്റ് പ്രധാന്യം നല്‍കുന്നതും ഏഷ്യയിലെ ചാമ്പ്യന്മാരുടെ പോരാട്ടത്തിന് യോഗ്യത നേടുന്നതിനാണ്. അതുവഴി ക്ലബിന്റെ സാമ്പത്തിക അടിത്തറ വിപുലമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എസ്ഡിയും സംഘവും. ഇനിയുള്ള മല്‍സരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് നിര്‍ണായകമാണ്.

Related Articles

Back to top button