Football

ഭാഗ്യ റിബണ്‍ കൂടെക്കൂട്ടി; മെസിയെ തുണച്ച് ആ ‘റെഡ്’ റിബണ്‍!!

ലയണല്‍ മെസിക്ക് ഭാഗ്യം കൊണ്ടുവരുന്നത് പ്രധാന മല്‍സരങ്ങളില്‍ കാലില്‍ അണിയുന്ന റെഡ് റിബണ്‍ ആണോ? പലരും ആദ്യം തമാശയെന്ന് കരുതിയിരുന്നെങ്കിലും ഇപ്പോള്‍ മെസിയുടെ കിരീടനേട്ടങ്ങളും കാലിലെ റിബണും പലപ്പോഴും വാര്‍ത്തകളില്‍ നിറയുകയാണ്. ഖത്തര്‍ ലോകകപ്പ് കിരീട നേട്ടത്തിനു ശേഷമുള്ള ഡ്രെസിംഗ് റൂം ആഘോഷത്തിലും നിറഞ്ഞത് റെഡ് റിബണായിരുന്നു.

2018 ലോകകപ്പില്‍ ഒരു അര്‍ജന്റൈന്‍ ജേര്‍ണലിസ്റ്റാണ് ഈ റിബണ്‍ മെസിക്ക് സമ്മാനിച്ചത്. അര്‍ജന്റീന ഐസ്‌ലാന്‍ഡിനോട് സമനില വഴങ്ങിയ ജൂണ്‍ 16 നായിരുന്നു ഒരു ചുവന്ന റിബണ്‍ സമ്മാനമായി മാധ്യമ പ്രവര്‍ത്തകന്‍ മെസിയ്ക്ക് നല്‍കിയത്. അന്ന് മുതല്‍ പ്രധാന മല്‍സരങ്ങളില്‍ മെസി ഈ റിബണ്‍ അണിയാറുണ്ട്.

മാധ്യമപ്രവര്‍ത്തകന്റെ അമ്മ സ്‌നേഹത്തോടെ നല്‍കിയതാണ് ഈ റിബണ്‍. ലോകകപ്പിന് പിന്നാലെ നടന്ന കോപ്പ അമേരിക്ക ലൂസേഴ്‌സ് ഫൈനലിന് മുന്‍പ് മെസി തന്റെ ചുവപ്പ് ഭാഗ്യ റിബണ്‍, സഹതാരം പൗളോ ഡിബാലയ്ക്ക് സമ്മാനിച്ചു. ഡിബാല തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിലിക്കെതിരായ മത്സരത്തിന് മുന്‍പ് മെസിക്കരികിലെത്തിയപ്പോളായിരുന്നു അദ്ദേഹം തന്റെ ഭാഗ്യ റിബണ്‍ ഡിബാലയ്ക്ക് നല്‍കിയത്.

ചുവപ്പ് ഭാഗ്യ റിബണ്‍ കൈവശം വെച്ച് കളിച്ച ഡിബാലയാകട്ടെ മത്സരത്തില്‍ തകര്‍പ്പന്‍ ഗോളുകളൊന്ന് നേടുകയും ചെയ്തു. തനിക്ക് ഭാഗ്യം കൊണ്ട് വരാന്‍ മെസി, മത്സരത്തിന് മുന്‍പായിട്ടാണ് റിബണ്‍ നല്‍കിയതെന്നും അത് ഫലം ചെയ്‌തെന്നും ഡിബാല വ്യക്തമാക്കിയിരുന്നു.

ഫ്രാന്‍സിനെതിരായ ലോകകപ്പ് ഫൈനലില്‍ പെനാല്‍റ്റികള്‍ തടഞ്ഞ് അര്‍ജന്റീനയെ കിരീട നേട്ടത്തിലേക്ക് നയിച്ച എമിലിയാനോ മാര്‍ട്ടിനെസ് സമാനമായ റിബണ്‍ അണിഞ്ഞാണ് കളിച്ചത്. ഇത് മെസി കൊടുത്തതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Related Articles

Back to top button