Football

ബ്ലാസ്റ്റേഴ്‌സിന്റെ ഹോംഗ്രൗണ്ടില്‍ അതിക്രമിച്ച കയറിയാല്‍ വിലക്കും പിഴയും

കേരള ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ ഹോം മത്സരങ്ങളില്‍ സുരക്ഷ വലയം തകര്‍ത്ത് ഗ്രൗണ്ടിലേക്കിറങ്ങിയതുള്‍പ്പടെ ആരാധകരുടെ ഭാഗത്ത് നിന്നുമുണ്ടായ മോശം പെരുമാറ്റത്തിനെതിരെ ശക്തമായ നടപടിക്കൊരുങ്ങി ക്ലബ്.

ഇനിയുള്ള മത്സരങ്ങളില്‍ താരങ്ങളുടെയും ഒഫീഷ്യല്‍സിന്റെയും സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന തരത്തില്‍ ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറുന്ന ആരാധകരെ കാത്തിരിക്കുന്ന കടുത്ത നടപടികളാണ്.

അഞ്ച് ലക്ഷം രൂപ പിഴയ്ക്ക് പുറമെ സ്റ്റേഡിയത്തിലേക്ക് വിലക്കും ഏര്‍പ്പെടുത്തുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ അറിയിച്ചു. ബെംഗളൂരു എഫ്‌സിക്കെതിരെ ഞായറാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത ഹോം മത്സരം. അടുത്തിടെ നടന്ന മല്‍സരങ്ങളില്‍ നിരവധി പേര്‍ മല്‍സരശേഷം മൈതാനത്ത് വലിഞ്ഞു കയറിയിരുന്നു.

Related Articles

Back to top button