Football

4 മണിക്കൂറിനിടെ 3 ഏതിരാളികളെ വീഴ്ത്തി ബ്ലാസ്റ്റേഴ്‌സ് ടീമുകള്‍!!

ഒരൊറ്റ ദിവസം മണിക്കൂറുകളുടെ ഇടവേളയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിവിധ ടീമുകള്‍ ജയിച്ചത് മൂന്ന് മല്‍സരം. അതിലൊരെണ്ണം കിരീട നേട്ടം കൂടിയായിരുന്നു. അണ്ടര്‍ 18 വിഭാഗം എറണാകുളം ജില്ലാ ലീഗിലാണ് ബ്ലാസ്റ്റേഴ്‌സ് കൗമാരപ്പട കിരീടം ചൂടിയത്. ശക്തരായ മുത്തൂറ്റ് ഫുട്‌ബോള്‍ അക്കാഡമിയെ 3-2 നായിരുന്നു ഫൈനലില്‍ വീഴ്ത്തിയത്.

കേരള പ്രീമിയര്‍ ലീഗിന്റെ യോഗ്യത റൗണ്ടിലായിരുന്നു അടുത്ത ജയം. ബ്ലാസ്‌റ്റേഴ്‌സിന്റെ റിസര്‍വ് ടീമിനു മുന്നില്‍ അടിതെറ്റിയത് തൃശൂര്‍ സേക്രട്ട് ഹാര്‍ട്ട് കോളജായിരുന്നു. 1-0ത്തിനായിരുന്നു വിജയം. ഇഞ്ചുറി ടൈമില്‍ അല്‍കേഷ് നല്‍കിയ പാസില്‍ അജ്‌സലാണ് വിജയഗോള്‍ കുറിച്ചത്.

സീനിയര്‍ ടീമായിരുന്നു ദിനത്തിലെ അവസാന ജയം കുറിച്ചത്. ബ്ലാസ്‌റ്റേഴ്‌സിന്റെ വീടായ കലൂര്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ റൗണ്ട് ഗ്ലാസ് പഞ്ചാബിനെയാണ് തോല്‍പ്പിച്ചത്. ശക്തമായ മല്‍സരത്തിനൊടുവില്‍ വിജയം 2-1ന്. രാഹുല്‍ കെപിയും ദിമിത്രിയോസുമാണ് വലകുലുക്കിയത്. ഈ ജയത്തോടെ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസണ്‍ മല്‍സരങ്ങള്‍ അവസാനിച്ചു.

Related Articles

Back to top button