Football

ഫ്രീയായി കൊടുത്തിട്ടും കോടികള്‍ കൊയ്ത് ജിയോയുടെ ലോകകപ്പ് ടെലികാസ്റ്റ്!

ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേക്ഷണ അവകാശം നേടിയത് വിയാകോം18 നെറ്റ്‌വര്‍ക്കാണ്. റിലയന്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിയാകോം സ്‌പോര്‍ട്‌സ് ചാനലും തുടങ്ങുകയുണ്ടായി. സ്‌പോര്‍ട്‌സ് 18 എന്ന പേരിലുള്ള ചാനലില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ലോകകപ്പ് കമന്ററിയുമുണ്ട്.

ലോകകപ്പ് സമയത്ത് തങ്ങളുടെ ആപ്ലിക്കേഷനുകളുടെ സബ്‌സ്‌ക്രിപ്ഷന്‍ വര്‍ധിപ്പിക്കാനും വരുമാനം ഉറപ്പിക്കാനുമാണ് കമ്പനി കൂടുതല്‍ ലക്ഷ്യംവയ്ക്കുന്നത്. പരസ്യ വരുമാനം മാത്രം ഏകദേശം 300-350 കോടി രൂപയാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. ഇപ്പോള്‍ ലഭിക്കുന്ന വിവരം അനുസരിച്ച് ഇതിലും കൂടുതല്‍ വരുമാനം കടന്നേക്കുമെന്നാണ്. പരസ്യ വരുമാനം മാത്രമാണിത്. മറ്റ് രീതിയിലുള്ള വരുമാനം കൂടി കൂട്ടിയാല്‍ ഇതിന്റെ ഇരട്ടിയോളം വരും.

കഴിഞ്ഞ തവണത്തെ ലോകകപ്പ് സംപ്രേക്ഷണം ചെയ്തിരുന്നത് സോണി നെറ്റ്‌വര്‍ക്കാണ്. പരസ്യ വരുമാനം വഴി 250 കോടിയോളം രൂപയാണ് സോണി അന്ന് സ്വന്തമാക്കിയത്. ടിവി പരസ്യ വരുമാനമായിരുന്നു അന്ന് കൂടുതല്‍. എന്നാലിത്തവണ മൊബൈലില്‍ ആപ്പ് വഴി കാണുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഫുട്‌ബോള്‍ കൂടുതല്‍ വളര്‍ച്ച നേടുന്നുവെന്ന വിലയിരുത്തലാണ് വിപണി വിദഗ്ധര്‍ക്കുമുള്ളത്. അമൂലും ബൈജൂസും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്പനികള്‍ ലോകകപ്പുമായി പ്രത്യക്ഷമായും പരോക്ഷമായും സഹകരിക്കുന്നുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള ലോകകപ്പ് കാഴ്ച്ചക്കാരുടെ എണ്ണത്തിലും ഇത്തവണ വന്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രൈം ടൈമില്‍ ലോകകപ്പ് മല്‍സരങ്ങള്‍ വന്നതും ലോകകപ്പിന് ഇന്ത്യയില്‍ ഗുണം ചെയ്തിട്ടുണ്ട്.

Related Articles

Back to top button