ISL

ഒന്നും പറയാനില്ല!! അതിഗംഭീരം, ഏവേ കിറ്റ് പുറത്തിറക്കി ബ്ലാസ്റ്റേഴ്‌സ്

കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലേക്കുള്ള എവേ കിറ്റ് പുറത്തിറക്കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് കിറ്റ് പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മനോഹരമായ ഡിസൈനാണ് ഇത്തവണത്തേത് എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. സമത്വത്തിന്റെയും പോരാട്ട വീര്യത്തിന്റെയും പശ്ചാത്തലം ഉള്‍ക്കൊള്ളുന്നതാണ് പുതിയ തീം.

അടുത്ത മാസം ഏഴിനാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഉദ്ഘാടന മല്‍സരം. അതിനു മുമ്പ് ടീം ഹോം കിറ്റും പുറത്തിറക്കും. ഹോം കിറ്റിലും അത്ഭുതങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Back to top button